Chapter Title : വീഞ്ഞ് [MAUSAM KHAN MOORTHY]
അനുഭവിച്ചിട്ടില്ല.നമ്മൾ പ്രണയിച്ചിരുന്ന കാലത്ത് അതിനുള്ള അവസരങ്ങളൊരുപാട് കൈവന്നിരുന്നു.എന്തിനും നീ തയാറുമായിരുന്നു.എന്നാൽ ഞാൻ പിന്മാറുമായിരുന്നു.നമ്മുടേത് ഒരു വിശുദ്ധ പ്രണയമായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു..." -അയാളൊരു നിശ്വാസമുതിർത്തു.അവൾ അയാളെ ആകാംക്ഷയോടെയും നെഞ്ചിടിപ്പോടെയും ഉറ്റു നോക്കി.അയാൾ തുടർന്നു:
"....ഇന്ന് രാത്രി മേദിനി ഇവിടെ വരണം!ഇതിനകത്ത് എൻറെ കൂടെകിടക്കണം.ഞാനിന്നോളമറിയാത്ത ആ രസം എനിക്ക് പകർന്ന് തരണം."-മേദിനി സ്തബ്ധയായി നിന്ന് പോയി നിമിഷങ്ങളോളം.തികച്ചും അപ്രതീക്ഷിതമായ ഒരാവശ്യമാണ് അവനവൾക്ക് മുന്നിൽ വെച്ചിരിക്കുന്നത്.അവളുടെയുള്ളിൽ അവനോടുള്ള അനുരാഗം ഇന്നും ജ്വലിക്കുന്നുണ്ട്.അവളിന്ന് മറ്റൊരാളുടെ ഭാര്യയാണെങ്കിലും,അവൻ വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയാണെങ്കിലും അവൾ അവനെ സ്നേഹിക്കുന്നു.അതുകൊണ്ടുതന്നെ അവൻറെ ആവശ്യത്തോട് പുറം തിരിഞ്ഞു നിൽക്കാൻ അവൾക്ക് കഴിയില്ലായിരുന്നു.അതവന്റെ അവസാനത്തെ ആഗ്രഹമായതുകൊണ്ട് പ്രത്യേകിച്ചും.
"മേദിനി തയാറാണോ ?നീ വരുമോ...?എൻറെ ജീവിതത്തിൽ ഞാൻ പ്രണയിച്ച ഏക സ്ത്രീയാണ് നീ.ഞാൻ മോഹിച്ച ഒരേയൊരു പെണ്ണും നീ തന്നെ.അതുകൊണ്ടാണ് ഞാൻ നിന്നോടിതാവശ്യപ്പെടുന്നത്.കുടുംബവും കുട്ടികളും സദാചാരവുമെല്ലാം മറന്ന് നീ വരുമോ മേദിനീ..? എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഞ്ഞുമായി നീ വരുമോ ?"-അയാൾ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"വരാം ജയാ..."-അയാളുടെ വിരലുകളിൽ വിരലുകൾ കോർത്തുകൊണ്ട് അവൾ പറഞ്ഞു:
"രാത്രി പത്തര കഴിയുമ്പോൾ ഞാൻ വരും.ഇവിടെ ഞാൻ നമുക്കനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടാകും.ആരെയും ഭയക്കാതെ,ഒരങ്കലാപ്പും കൂടാതെ,ആരോരുമറിയാതെ കുറച്ച് മണിക്കൂറുകൾ നമുക്കൊന്നിക്കാം."-ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.അവൾ തേങ്ങലുകൾ ഉള്ളിലൊതുക്കി.കണ്ണുകൾ തുടച്ചു.ജയിൽ സൂപ്രണ്ടിൻറെ കാർക്കശ്യം മുഖത്തും ശരീരഭാഷയിലും എടുത്തണിഞ്ഞു.അവൻറെ അടുത്തുനിന്നപ്പോൾ അവൾ പച്ചയായ പെണ്ണായിരുന്നു.അവന്റെയടുത്തുനിന്നും മാറിക്കഴിഞ്ഞാൽ അവൾക്ക് ജയിൽസൂപ്രണ്ടായേ മതിയാകൂ.കാരണം അതവളുടെ പദവിയും ജോലിയുമാണ്.
രാത്രി കൃത്യം പത്തര മണിക്ക് കുളിച്ചൊരുങ്ങി മേദിനി,ജയ്‌പാലിന്റെ സെല്ലിനകത്തെത്തി.
വൃത്തിയായി കുളിച്ച്,സുഗന്ധ ദ്രവ്യങ്ങൾ പൂശി,നന്നായി ഭക്ഷണമൊക്കെ കഴിച്ച് ഒരു മൂളിപ്പാട്ടും പാടി അവളെയും കാത്തിരിക്കുകയായിരുന്നു
💬 Comments
View all comments