0%

Chapter Title : വീട്ടിലെ പുതിയ അതിഥി 1 [Jack Sparrow]

Author : Kambikathakal Read All Parts 5.4K

കൊടുത്താൽ അവർ ഓഫീസിൽ വന്നു അന്വേഷിക്കും അങ്ങനെ ചെയ്താൽ എല്ലാവരും അറിയും. പ്രതിയെ കിട്ടിയില്ലെങ്കിൽ മുഴുവൻ തുകയും കമ്പനിക്ക്  ഞാൻ തിരികെ കൊടുക്കണം. 1 ലക്ഷം പോലും കയ്യിലില്ലാത്ത ഞാൻ എന്തെടുത്ത കൊടുക്കും? അച്ഛനോട് ചോദിച്ചാൽ എന്റെ കാൽ വെട്ടും അങ്ങേരു. കൂടാതെ ജോലിയും പോകും

ജോബിൻ ആണ് പറഞ്ഞത് നമുക്ക് മായാ മാമിനോടും വിമലിനോടും ആദ്യം പറയാം. അവർ എന്ത് പറയുന്നോ അത് പോലെ ചെയ്യാമെന്ന്.

ആദ്യം ഞാൻ അത് മായാ മാമിനോട് പോയിപറഞ്ഞു

അവർ ആദ്യം ഒന്നും പറഞ്ഞില്ല. പിന്നീട്

മായാ: ഞാൻ നിന്നോട് പറഞ്ഞതല്ലേ അഭിലാഷ് സൂക്ഷിക്കണം എന്ന്. ഇനി എന്ത് ചെയ്യാൻ പറ്റും? പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കല്ലാതെ വേറെ എന്തെ വഴി? എന്തായാലും വിമൽ സാറിനോട് പറയാം. സാറിന്റെ മൂഡ് പോലെ ഇരിക്കും നിന്റെ ഈ കമ്പനിയിലെ ഭാവി.. ഒന്നുമില്ലെങ്കിലും നിനക്കു ആ കമ്പനിയുടെ പേരെങ്കിലും ഗൂഗിൾ ഇൽ ഒന്ന് നോക്കാമായിരുന്നില്ലേ. ഇത്ര വല്യ മണ്ടത്തരം കാണിക്കണമായിരുന്നോ? ഇനി പറഞ്ഞിട്ട് കാര്യമില്ല വരുന്നത് എന്താണെങ്കിലും അനുഭവിക്കുക. ഡിസ്‌കൗണ്ട് ഉണ്ടാക്കാൻ പോയിട്ട് പണിയും കളഞ്ഞിട്ട് നിൽക്കുന്നു..

ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടുനിന്ന ശേഷം മായയുടെ കൂടെ സാറിന്റെ ക്യാബിനിലേക്ക് പോയി.

എല്ലാം മായാ തന്നെ വിശദീകരിച്ച പറഞ്ഞു. അയാൾ എന്നെ ദ്രവിപ്പിക്കുന്ന ഒരു നോട്ടം നോക്കി പക്ഷെ ഒന്നും പറഞ്ഞില്ല കുറച്ച നേരത്തേയ്ക്ക്. മായാ മാമിനോട് തിരിച് പോകാൻ പറഞ്ഞിട്ട് എന്നോട് അവിടെ നില്ക്കാൻ പറഞ്ഞു, ശേഷം കുറച്ച നേരം ആലോചിച്ചു എന്നിട്ട്

വിമൽ: നിന്റെ കയ്യിൽ അയാളുടെ നമ്പർ ഇല്ലേ

💬 Comments

View all comments