0%

Chapter Title : വീടുമാറ്റം [TGA]

Author : TGA Read All Parts 714

“ആ എടാ... നിനക്ക് നാളെയവധിയല്ലെ.... എൻറ്റെ കൂടെയൊന്ന് വരണം.” “എങ്ങോട്ടച്ഛാ..” “നമ്മള അജേഷില്ലെ  .... അയാക്ക് ഇവിടെയെരു വീടു ശരിയായിട്ടുണ്ട്. ഗൌരിശ പട്ടത്ത്. അതൊന്നു തൂത്തുതൊടക്കണം. എന്നൊടു ചോദിച്ചു ഒന്നു സഹായിക്കാമൊന്ന്. എന്നും കാണെണ്ടതല്ലെ എങ്ങനെ പറ്റുല്ലാന്ന് പറയും.”കൊറെകാലം വിജയൻ പിള്ളെടെകൂടെ ജോലി ചെയ്തിരുന്നയളാണ് മിസ്റ്റർ അജേഷ്. ഇപ്പോ വീണ്ടും കൊല്ലത്തുനിന്നും മാറ്റം കിട്ടി വന്നിരിക്കുകയാണ്. (ഓ.... അപ്പൊ ഏണിയാണ്. പിശുക്കൻ  അജേഷിന് രണ്ടു ബംഗാളിയെ വച്ചാൽ പോരെ. കൂടെയെറ്റു പിടിക്കാൻ അച്ഛനും.) “അയാളും ഭാര്യയും ഒണ്ടാകും. രണ്ടു മുറിയെന്തോ ഇനി ബാക്കിയുള്ളു. പിന്നെ വരുന്ന സാധനം കൂടി പിടിച്ചിടണം. അതു ലോർഡിഗ്കാര് ചെയ്യതോളും.നിന്നെ ഞാൻ രാവിലെ കൊണ്ടാക്കാം.” “ങെ... ഞനോറ്റക്കൊ....” “ഞാനീ വയ്യാത്ത കൈയ്യും വച്ചെങ്ങനാടാ...” “വയ്യാത്ത കൈയ്യും വച്ച് അച്ഛനെന്നും ഒക്കില്ലടാ... , അജേഷിനെ നിനക്കറിയാത്തതെന്നുമല്ലലോ” അമ്മയും പിൻതാങ്ങി. രാഹുൽ ഞാൻ കേൾക്കാതെ എന്തോ പിറുപിറുത്തുകൊണ്ട് അച്ഛനോട് ചോദിച്ചു. “നാളെ എപ്പഴാ...” “കാലത്ത് ഞാൻ കൊണ്ടുവിടാം.വൈകുന്നെരം ഈങ്ങ് പോരെ, എന്താ...? ” (ഹാ... അങ്ങനെ നാളത്തെ ദെവസം ഗോവിന്ദാ.., എന്നോടീ ചെയ്ത്തു വേണ്ടായിരുന്നു ) “ആം ശെരി”  തിരുവായ്ക്ക് എതിർവായില്ല. പിറ്റെന്നും കൃത്യം ക്ളോക്കിലെ പിടകോഴി കൂവി. രാഹുൽ കോഴിയെ തോൽപ്പിക്കാൻ ദിവസവും രാവിലെ മ്യൂസ്യത്ത് നടക്കാൻ പോകാറുണ്ട്. പ്രഖ്യപിത ലക്ഷ്യം വ്യായാമമാണെങ്കിലും വായുനോട്ടത്തിന് പറ്റിയ സമയമാണ്. പക്ഷെ എന്താണെന്നറിയില്ല ,ഒരു ദിവസം കാണുന്ന പെണ്ണിനെ അടുത്ത ദിവസം എങ്ങനെ മഷിയിട്ടു നോക്കിയാലും കാണില്ല. എന്തൽത്ഭുതമാണോയെന്തോ. അന്നും ഒരു ഐറ്റത്തിൻറ്റെ തുമ്പു പിടിച്ചിറങ്ങിയതാ. കിട്ടീല.. ആ പോണെ പോട്ടെ.. കൃത്യം ഒൻപതു മണിക്ക് രാഹുലിനെ

💬 Comments

View all comments