0%

Chapter Title : വീടുമാറ്റം 3 [TGA]

Author : TGA Read All Parts 732

".

"നീയുമവനും കൂടിയങ്ങ് പിടിച്ചിട്ടാൽ മതി.എനിക്കു നടുവയ്യാത്താണെന്ന് അറിഞ്ഞൂടെ. പിന്നെ നീ വിചാരിക്കുംപോലല്ല കാര്യങ്ങൾ.ആണുങ്ങൾ തമ്മിൽ കാര്യങ്ങൾ നേരിട്ടു ഡീൽ ചെയ്തില്ലങ്കിലെ ശരിയാകൂല"

"നിങ്ങളു വെള്ളമടിക്കാനുള്ള പരിപാടിയാണെന്ന് പറ, എനിക്കപ്പഴെ തോന്നി. സഹായത്തിന് രണ്ടാളെ വയ്ക്കാൻ പറഞ്ഞപ്പോ അതിന് നിങ്ങളെ പൈസയുമില്ല ,ഒടുക്കത്തെ സംശയവും.എന്നിട്ടാ ആ ചെറുക്കനോട് എന്നെ കൊച്ചാക്കുന്ന മാതിരി സംസാരവും. ഞാനിവിടെ കിടന്ന് അനുഭവിക്കട്ട് എന്നല്ലെ... നിങ്ങളിന്നു പോണ്ടാ"

"നീയെന്നാടി എന്നെ ചോദ്യം ചെയ്യാൻ തൊടങ്ങിയ...  മിണ്ടാതെ ഞാൻ പറയുന്നതും കേട്ട് അടങ്ങിയോതുങ്ങി ഇരുന്നാ മതി. ഇല്ലെ അടിച്ചു ചെപ്പകുറ്റി തെറുപ്പിക്കും.."

അജേഷ് ചെലപ്പോ കൈവീശും എന്നു തോന്നയതുകൊണ്ടാകും  ശോണിമ പിറുപിറുത്തു കൊണ്ട് ഹാളിലെക്ക് തിരിച്ചു നടന്നു. രാഹുലിപ്പഴും കസേരയിൽ ചത്തുകുത്തിയിരിക്കുകയാണ് .അവൻറ്റെ ഊർജ്ജം മൊത്തം അജേഷിൻറ്റെ ഡ്രമാറ്റിക്ക് എൻട്രൻസിൽ പൊകഞ്ഞു പോയ മട്ടാണ്. ശോണിമയുമായിട്ടുള്ള ഗോലികളിയെങ്ങാനും അജേഷ് പിടിച്ചിരുന്നെങ്കിലുള്ള അവസ്ഥയൊന്ന് അലോചിച്ചു നോക്കിക്കെ.

(ഉഫ്.... that must be the most spetacular event in the sliver year old life of young Rahul. ഇംഗ്ലീഷോ... ഇതെവിടുന്ന്  കേറി വന്നു. അസമയത്താണല്ലോ ഇമാതിരി പൊട്ടാസ് language കേറി വരുന്നതെൻറ്റെ പത്മനാഭാ..എന്തെക്കയായാലും പിടിച്ചിരുന്നെ അടപടലം മൂഞ്ചിയെനെ ....... പപ്പനാവാ  നീ കാത്തു.)

രാഹുലിങ്ങനെ ചിന്തിച്ചു കൂട്ടുന്ന അവസരത്തിലാണ് ശോണിമയങ്ങോട്ട് രംഗപ്രവേശം ചെയ്തത്. മുഖം കടന്നൽ കുത്തിയകൂട്ട് ഗൌരവത്തിലാണ്.

ചിന്താനഗ്മനായ രാഹുലിനെ നോക്കി അഭിനവ ശീലാവതി ഉരുവിട്ടു "യെവനെന്താ ചത്തോ"  "ടാ...."

"എന്തോ......"

"നീയെന്താ ചത്തോ"

"ഓ ചത്ത പോലാ...."

"അങ്ങെരിപ്പോ പോകും "

"ഓ.... പോട്ടെ"

"ടാ എൻറ്റെ ഭർത്താവിപ്പോ പോകുംന്ന്

💬 Comments

View all comments