Chapter Title : വെക്കേഷൻ [അൻസിയ]
മാറിൽ ചേർത്ത് പിടിച്ച് അവരുടെ അരികിലേക്ക് ഓടി.....സുബിയുടെ കയ്യിൽ നിന്നും നൂറുജഹാന്റെ മകളെ വാരിയെടുത്ത് അയാൾ മുഖത്തേക്ക് കുറച്ചു നേരം നോക്കി....
"നൂറു തന്നെ അല്ലെ ഇത്ത....??
"ഇപ്പൊ അത്പോലെ ഉണ്ട്... വലുതായാൽ എന്താകുമോ എന്തോ...."
"മാമ എന്തൊക്കെയാ വിവരം....??
അബുവിന്റെ അരികിലേക്ക് ചേർന്ന് നിന്ന് സുബി ചോദിച്ചു...
"സുഖം സന്തോഷം.... ഇത്ത പോകുന്നതിന് മുന്നേ ഇവളെ കെട്ടിച്ചാലോ നമുക്ക്...???
"മാമ എന്തിനാ നാട്ടിൽ വന്നത് എന്നെ കെട്ടിക്കാനാണോ...??
"ആഹ്..."
"എന്ന അവിടെ ഇരുന്ന് ചെയ്ത പോരെ... ??
"അതെന്തേ നിനക്ക് കല്യാണമൊന്നും വേണ്ടേ....??
"വേണ്ട ഞാൻ മാമയെ പോലെ ജീവിക്കാൻ തീരുമാനിച്ചു..."
"പെണ്ണിന്റെ വർത്താനം കേട്ടില്ലേ... നടക്കടി അങ്ങോട്ട്...."
ഉമ്മയെ രൂക്ഷമായി നോക്കി സുബി കാറിന്റെ അടുത്തേക്ക് നടന്നു....
"മാമ അവളെ ഇപ്പോഴൊന്നും കെട്ടിച്ചു വിടണ്ട അവൾക്ക് പഠിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്...."
"അങ്ങനെ എങ്കിൽ പഠിക്കട്ടെ അല്ലെ താത്ത...??
"വലിയ വലിയ പേരൊക്കെയ അവൾ പറയുന്നത്..."
"അതൊന്നും ഓർത്ത് നീ തല പുണ്ണാക്കണ്ട ...."
കാറിലേക്ക് ബാഗും ലഗ്ഗേജും കയറ്റി വെച്ച് അബു മുന്നിലെ സീറ്റിലേക്ക് കയറി.....
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ട്ടപ്പെട്ടവർ ആയിരുന്നു അബുവും റംലത്തും.. എടുത്താൽ പൊങ്ങാത്ത കട ബാധ്യത മാത്രമാണ് അവർക്ക് ഉപ്പ ബാക്കി വെച്ചത്... ചെറിയ ശമ്പളത്തിന് കിട്ടിയ ജോലിക്ക് ഗൾഫിലേക്ക് കയറിയ അബു ഓരോന്നായി ഉപ്പ ഉണ്ടാക്കി വെച്ച കടമെല്ലാം വീട്ടി... ആകെ ഉണ്ടായിരുന്ന സ്ഥലം വിറ്റാണ് അന്ന് ഇത്തയെ കല്യാണം കഴിപ്പിച്ചു വിട്ടത്.. രണ്ടാമത്തെ മകൾ സുബിക്ക് ആറ് വയസ്സുള്ളപ്പോ അളിയനും ആക്സിഡന്റ് ആയി മരണപ്പെട്ടു... എല്ലാം നിർത്തി
💬 Comments
View all comments