0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]

Author : Reshma Raj Read All Parts 2.9K

ബാക്കി വച്ച് പപ്പയെയും മമ്മിയെയും കർത്താവ് കൊണ്ടുപോയി....

പപ്പയുടെയും മമ്മിയുടെയും പ്രേമ വിവാഹം ആയതിനാൽ അവർ നാട് വിട്ടു വന്നതാണ് ഇങ്ങോട്ട്......

മമ്മി ആര്യ അന്തർജനം കോട്ടയം ജില്ലയിലെ ഒരു ഇല്ലത്തെ ആണ്....

പപ്പ ജോസ് കുരുവിളയും പേര് കേട്ട പുലികാട്ടിൽ തറവാട്ടുകാരാണ്....

പപ്പയുടെ വീട്ടുകാരെയും മമ്മിയുടെ വീട്ടുകാരെയും മരണം അറിയിച്ചപ്പോൾ പോലും വരാത്ത ആളുകൾ......

അവർ എന്നെ ഏറ്റെടുക്കില്ലല്ലോ....

പപ്പ വീടും പറമ്പും ബങ്കിൽ പണയം വെച്ച് ലോൺ എടുത്ത് ബിസിനസ്സ് നടത്തി നല്ലരീതിയിൽ പോവുകയായിരുന്നു......

11 വയസിൽ അവരെ നഷ്ടപ്പെടുമ്പോൾ എനിക്ക് ആശ്രയം മാത്യൂസ് അങ്കിൾ മാത്രമായിരുന്നു....

വീടും പറമ്പും ബാങ്ക് കൊണ്ടുപോയി......

പള്ളിയിലെ അച്ഛൻ്റെ ഒത്ത് തീർപ്പ് പ്രകാരം ബാങ്ക് വീടും പറമ്പും വിറ്റു അവരുടെ പൈസ ഈടാക്കി ബാക്കി നാല് ലക്ഷം രൂപ എൻ്റ പേരിലും അച്ഛൻ്റെ പേരിലും ആയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു.......

എനിക്ക് 18 വയസു കഴിയാതെ അതിൽ തൊടാൻ കഴിയില്ല....

പള്ളി കമ്മറ്റി തീരുമാനം പ്രകാരം ഞാൻ മാത്യൂസ് അങ്കിളിൻ്റെ വീട്ടിൽ താമസം ആയി......

വീടിൻ്റെ ഹാളിൽ ഒരു പായ വിരിച്ച് കിടത്തം.....

ആദ്യമൊക്കെ റീജ ആൻ്റി നല്ല പെരുമാറ്റം ആയിരുന്നു......

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഇതൊക്കെ സംഭവിക്കുന്നത്........

വർഗീസ് അച്ഛൻ അന്ന് മുതൽ പള്ളിയിലെ വികാരി ആണ്....

നീണ്ട 15 വർഷം ആയി അച്ഛൻ അവിടെ ഉണ്ട്....

എൻ്റ വിഷമങ്ങൾ അറിയുന്നത് പറയുന്നതും കർത്താവിൻ്റെ ദാസനായ അച്ഛനോട് ആണ്......

അച്ഛന് എൻ്റ പപ്പയോടും മമ്മിയോടും നല്ല താൽപര്യവും ഇഷ്ടവും ആയിരുന്നു......

മമ്മി മതം മാറിയില്ല

💬 Comments

View all comments