Chapter Title : വേലക്കാരൻ വീട്ടുകാരൻ 1 [RESHMA RAJ]
എങ്കിലും ആരും അതിനു നിർബന്ധിച്ചിരുന്നില്ല.....
നാട്ടിൽ പ്രമാണിമാർ പലരും മതം മാറണം എന്ന് പറയുന്നത് കേട്ട അച്ഛൻ ഇത്രയേ കമ്മിറ്റിയിൽ പറഞ്ഞത് അത് അവരുടെ താൽപര്യമാണ്........
മരണപെട്ടപ്പോൾ പള്ളി രണ്ടു പേരെയും അടുത്തടുത്ത് തന്നെ അടക്കി.......
അതിനു തുരങ്കം വയ്ക്കാൻ വന്നവരെ പപ്പയുടെ ആത്മാർത്ഥ സുഹൃത്ത് ആയ മാത്യൂസ് അങ്കിൾ കണ്ടം വഴി ഓടിച്ചു.....
ഞാൻ ട്രെയിനിംഗ് കഴിഞ്ഞ് വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു , ഇന്ന് ഓഗസ്റ്റ് 4 നാളെയാണ് മനസമ്മതം........
ഞാൻ ഇവിടെ ഇല്ലാത്തതിനിടക്ക് ആണ് പെട്ടന്ന് രജിഷ ചേച്ചിയുടെ മനസമ്മതം കല്യാണം എല്ലാം തീരുമാനിക്കുന്നത്.......
ഒരിക്കൽ കുംഭസാരിക്കുമ്പോൾ അച്ഛനോട് തുറന്നു പറഞ്ഞിരുന്നു എനിക്ക് രജിഷ ചേച്ചിയെ ഇഷ്ടമാണ് കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടെന്ന്.......
അച്ഛനാണ് പറഞ്ഞത് നിനക്ക് ഇതേ താൽപര്യം കല്യാണ പ്രായത്തിൽ ഉണ്ടെങ്കിൽ ഞാൻ മാത്യൂസ് നോട് സംസാരിക്കാം പക്ഷേ നീ ഒരു നല്ലനിലയിൽ എത്തണം....
അവിടന്ന് തുടങ്ങിയതാണ് സിവിൽ സർവീസ് പഠനം....
അതായത് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ.....
എൻ്റ സീനിയർ ആയി പ്ലസ് ടുവിന് രജിഷ ചേച്ചിയും പഠിക്കുന്നുണ്ടായിരുന്നു.....
എനിക്ക് അടങ്ങാത്ത പ്രേമം ആയിരുന്നു രജിഷ ചേച്ചിയോട് , ആ കണ്ണുകൾ എന്നെ പ്രേമത്തിൻ്റെ നികൂടതയിൽ എത്തിക്കും....
പക്ഷേ ഞാൻ പ്രൈവറ്റ് ആയും അവർ സ്കൂളിലും.....
ഞാൻ കോമേഴ്സ് അവൾ സയൻസ് ബയോളജിയും....
ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ മാത്യൂസ് അങ്കിളിൻ്റെ പണിക്കാരൻ ആയി.....
പിന്നെ പ്ലസ് ടുവിന് രാവിലെ ക്ലാസും ഉച്ചക്ക് സൈറ്റിലെ ജോലിയും ആയി മുന്നോട്ട് പോയി.....
രാത്രിയിൽ പള്ളിയിൽ അച്ചൻ്റ കൂടെ പ്രാർത്ഥനയും പഠിത്തവും...
💬 Comments
View all comments