Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]
വിളിച്ചു...
സാറേ,, എന്തേ...
ആ.. ഷാജി ചേട്ടാ.. ഈ ഫയലുകൾ ഓരോന്ന് സെക്ഷനിൽ കൊടുക്ക്....
നാളെ ഉച്ചയ്ക്ക് തീർക്കണം എന്ന് പറയൂ..
ഓക്കേ ,, സാർ...
പിന്നെ ബിനോയ് ചേട്ടനോട് ഒന്നു വരാൻ പറയ്....
അല്പം കഴിഞ്ഞപ്പോൾ ബിനോയ് ചേട്ടൻ വന്നു...
സാർ...
പിന്നെ ബിനോയ് ചേട്ടാ പണിക്കാര് തീർത്ത് പോകുമ്പോൾ ചാവി മേടിച്ചു വീട് പൂട്ടി ഇടുക...
നാളെ ഉച്ചയ്ക്ക് നമുക്ക് ഷോപ്പിൽ ഓർഡർ കൊടുത്ത സാധനം വരും....
ഞാൻ ഇറങ്ങുന്നു... ചാവി എവിടെ..
ഇതാ.. സാർ
ശരി...
ഞാൻ ക്യാബിനിൽ നിന്നും ഇറങ്ങി കൂടെ ബിനോയ് ചേട്ടനും...
പുറത്തേക്ക് നടന്നു ..
വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു...
വണ്ടി ഹോസ്പിറ്റലിന് മുന്നിൽ എത്താറായപ്പോൾ രജിയേ വിളിച്ചു പറഞ്ഞു.....
ഗേറ്റിനു സമീപം പുള്ളിക്കാരി കാത്തു നിന്നിരുന്നു....
വണ്ടി ഗേറ്റിനോട് ചാരി നിർത്തി ,,
രജീഷ ഡോർ തുറന്ന് വണ്ടിയിൽ കയറി....
എന്നാ പോകാം ഇച്ചായ...
ഒക്കെ..
ഞാൻ വണ്ടി മുൻപോട്ട് എടുത്ത്...
അതെ , ഇച്ചായ മീറ്റിങ്ങ് എല്ലാം നല്ലപോലെ നടന്നില്ലേ...
അതൊക്കെ കഴിഞ്ഞ്....
പിന്നെ ഞാൻ ഗസ്റ്റ് ഹൗസിൽ പോയിരുന്നു....
ആണോ..
വർക് തീർന്നോ...
ഉൾവശം എല്ലാം കഴിഞ്ഞ്... പുറം ഭാഗം ഇന്ന് തീരും ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ രാവിലെ തന്നെ തീർക്കും എന്ന് പറഞ്ഞിട്ടുണ്ട്.....
ഇച്ചാ .. . ഷോപ്പിൽ നിന്നും പത്ത് മണിയോടെ സാധനം എത്തിക്കാം എന്നല്ലേ പറഞ്ഞത്...
ആ.. നീ നാളെ ലീവ് അല്ലേ.. നമുക്ക് രാവിലെ അവരെ ഒന്ന് വിളിക്കാം....
ജിജോ...
എന്താടി ,,
💬 Comments
View all comments