Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]
ഹൊ ഇപ്പൊൾ ഓക്കേ,,....
ഞാൻ അപ്പോഴേക്കും വണ്ടിയുടെ കീ എടുത്തു് കയ്യിൽ വച്ചിരുന്നു....
അങ്ങിനെ ഞങൾ വീട് പൂട്ടി ഇറങ്ങി....
കാറിൽ കയറി,, സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി....
എൻ്റ പെണ്ണിന്റെ കൂടെ രാത്രി ഒരു യാത്ര.. ഹോ .......
രാത്രി യാത്ര ഒന്നും പറയാൻ പറ്റില്ല , വൈകുന്നേരം എന്ന് പറയുന്നത് ആകും ഉചിതം..സമയം ഇപ്പോൾ 7 മണി ആയെ ഒള്ളു.......
പെരിന്തൽമണ്ണ ബൈപാസ് ഭാഗത്തേക്ക് നീങ്ങി....
ആദ്യം വണ്ടി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തു,എന്നിട്ട് ഇറങ്ങി രജിഷയുടെ കയ്യും പിടിച്ചു അടുത്ത് കണ്ട ഇവേനിജ് സ്നാക്ക്സ് കടയുടെ അടുത്തേക്ക് ചെന്നു......
കട എന്ന് പറയാൻ ഒന്നും ഇല്ല ഒരു ഷെഡ് ആണ്, പഴംപൊരി , മുട്ടബജ്ജി , മാക്രോണി, സമൂസ, പോക്കവട,ഉള്ളി വട ഇങ്ങനെ നിരവധി പലഹാരങ്ങൾ നിരത്തി വച്ചിട്ടുണ്ട്....
ഞാൻ ഒരു പ്ലേറ്റ് പൊക്കവട പറഞ്ഞു,
അങ്ങനെ കടയിലെ ചേട്ടൻ ഒരു പ്ലേറ്റ് പൊക്കോടാ എടുത്തു തന്നു കുടിക്കാൻ എന്താ വേണ്ടെന്ന് ചോദിച്ചു.....
ചേട്ടാ ഒരു ലൈറ്റ് ചായ,,,,,,
അമ്മൂസ് നിനക്കെന്താ കുടിക്കാൻ വേണ്ടേ
എനിക്ക് ഒരു കോഫി മതി ചേട്ടാ
അപ്പൊ ഒരു ലൈറ്റ് ചായയും ഒരു കോഫിയും
എൻറെ കയ്യിൽ ഇരിക്കുന്ന പ്ലേറ്റിൽ നിന്ന് പൊക്കോവട ചമ്മന്തിയിലും മയനൈസിലും മുക്കിയെടുത്ത് കഴിച്ചു കൊണ്ടിരിക്കുകയാണ് അമ്മൂസ്....
പല ആളുകൾക്കും തോന്നുന്നുണ്ടായിരിക്കും രജീഷ എന്ന് വിളിക്കുന്നു പിന്നെ അമ്മൂസ് എന്ന് വിളിക്കുന്നു..
ഇതാണ് നമ്മുടെ ഭാര്യമാരെ സ്നേഹത്തോടുകൂടിയിട്ട് കാണുമ്പോ വിളിക്കുമ്പോൾ അല്പം കൂടെ സോഫ്റ്റ് ആയിട്ട് അല്ലെങ്കിൽ റൊമാൻറിക് ആയിട്ട് ആണ്
💬 Comments
View all comments