0%

Chapter Title : വേലക്കാരന്റെ കാമുകി 1 [സിമോണ]

Author : സിമോണ Read All Parts 5.8K

വേറെ)

കാശു കയ്യിൽ വന്നു കയറിയതും ഇച്ചായന്റെ സ്വഭാവോം രൂപോം മൊത്തത്തിലങ് മാറി...

ഇപ്പം കള്ളില്ലാതെ ഉറക്കം വരില്ലെന്നാണ് നയം.. പിന്നെ അത്യാവശ്യം പെണ്ണുപിടിയൊക്കെ ഉണ്ടെന്നു കേൾക്കുന്നു..

ഞാൻ മൈന്റ് ചെയ്യാൻ പോയില്ല...

ഇയാള് പിടിച്ചാ എത്രത്തോളം പിടിക്കുമെന്ന് എനിക്കറിയാൻ മേലേ.. അതുകൊണ്ട് ഞാൻ എല്ലാം സമ്മതിച്ചോണ്ട് അഡ്ജസ്റ്റ് ചെയ്തങ് ജീവിക്കുന്നു...

പുറത്തുനിന്നുള്ള ഒതുക്കുകൾ കയറി ഉമ്മറത്തിരിക്കുന്ന പുതിയ വേലക്കാരൻ പയ്യനെ ഞാൻ രൂക്ഷമായൊന്ന് നോക്കി.

"എന്താടാ നിന്റെ പേര്?"

പിന്നാമ്പുറത്തെ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നിരുന്ന അവനോട് ഒരല്പം അധികാരഭാവത്തോടെ തന്നെ ചോദിച്ചു..

പത്തിരുപത് വയസ്സ് കാണണം അവന്. പക്ഷെ കാഴ്ച്ചയിൽ അത്രയ്ക്കൊന്നും തോന്നുന്നില്ല..

മെലിഞ്ഞുണങ്ങി ഒരു അസ്ഥികൂടം..

ബലിക്കാക്കക്ക് പോലും നാണം തോന്നുന്ന കറുപ്പും..

ചേരിയിലും മറ്റും കഴിയുന്ന പിള്ളേരല്ലേ... നേരാം വണ്ണം ഭക്ഷണം ഒന്നും കിട്ടുന്നുണ്ടാവില്ല...

"അഴകൻ.."

അവൻ മെല്ലെ പറഞ്ഞു. അവന്റെ ശബ്ദത്തിൽ ആദ്യമായി വീട് വിട്ടു അന്യനാട്ടിൽ വന്നു നിൽക്കുന്നവന്റെ പകപ്പും പരിഭ്രമവും..

ബെസ്റ്റ്!!... നല്ല ചേരുന്ന പേര്...

ഞാൻ മനസ്സിൽ ചിരിച്ചു..

"ഇവനെങ്ങനെ സെൽവാ?

കക്കുവോ സാധനങ്ങളൊക്കെ?? അങ്ങനെ വല്ലോം ഉണ്ടെന്കി..

ഇച്ചായന്റെ സ്വഭാവം അറിയാലോ നിനക്ക്.."

"അയ്യോ ഷേർളിയമ്മാ..

അപ്പടി യാരെയാവത് നാൻ ഇങ്കെ കൊണ്ടു വിഡ്‌റിങ്കളാ???...

മാത്യു സാറുടെയേ അപ്പ എൻ പെരിയ ദോസ്ത്... നാൻ അപ്പടി പെട്ട യാരെയും ഇങ്കെ കൊണ്ട് വരമാട്ടാർ..

നീങ്ക ഒന്നുമേ കവലപ്പെട വേണ്ടാം.

ഇവൻ റൊമ്പ തങ്കമാന പയ്യൻ."

സെൽവന്റെ എക്സലന്റ്റ് സർട്ടിഫിക്കേറ്റ് കേട്ട്, പയ്യനൊന്ന് അഭിമാനത്തോടെ പുഞ്ചിരിച്ചു.

"മമ്.

തങ്കമാണോ തങ്കമ്മയാണോന്ന് ഞാനൊന്ന് നോക്കട്ടെ...

വിശ്വസിക്കാവോ ഇവനെ...

ഇവിടെ

💬 Comments

View all comments