0%

Chapter Title : വേലക്കാരി ശാന്തമ്മ [Dr. Wanderlust]

Author : Dr.Wanderlust Read All Parts 11.6K

സ്ത്രീയാണ്. ചങ്ങനാശ്ശേരി ഭാഗത്താണ് അവരുടെ തറവാട്.

വെളുത്തു കൊഴുത്തൊരു കുലസ്ത്രീ. സാരിയാണ് എപ്പോഴും വേഷം. വീട്ടിൽ പോലും ഒരുങ്ങി മാത്രമേ ഇരിക്കൂ. നെറ്റിയിൽ കുറിയും, മുടിയിൽ പൂവോ, തുളസക്കതിരോ എപ്പോഴുമുണ്ടാവും. അവരെ കാണുമ്പോൾ തന്നെ ജോലിക്കാരും, മറ്റുള്ളവരും ഓചാനിച്ചു നിൽക്കുന്നത് ശാന്തമ്മ കണ്ടിട്ടുണ്ട്. അവൾക്കും സേതു ലക്ഷ്മിയെ ഭയമാണ്.

പിന്നെയുള്ളത് മകൻ സുദേവ്. ദേവനെന്നാണ് വീട്ടിൽ വിളിക്കാറ്. പക്ഷേ ആളൊരു അസുര ജന്മമാണ്. ഇരുപത് കഴിഞ്ഞിട്ടില്ല. കള്ളുകുടിയും, സിഗററ്റ് വലി എന്ന് വേണ്ട എല്ലാ കുരുത്തക്കേടും കൈയിലുണ്ട്. ഇപ്പോൾ രണ്ടാമത്തെ തവണയും കോളേജിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ശാന്തമ്മയ്ക്ക് അവനെ തീരെ ഇഷ്ടമില്ല. ആ തറവാട്ടിൽ ഇങ്ങനെയൊരു അസുര വിത്ത് എങ്ങനെ ജനിച്ചെന്ന് അവൾ തന്നെ ആലോചിക്കാറുണ്ട്.

സേതുലക്ഷ്മി കൊഞ്ചിച്ചു വഷളാക്കിയതാണ് ചെറുക്കനെ എന്നാണ് എല്ലാവരും പറയുന്നത്.
ഇപ്പോഴും അവൻ എന്ത് കാണിച്ചാലും സേതു ലക്ഷ്മി ഒരു നോട്ടം കൊണ്ട് പോലും അവനെ ശാസിക്കാറില്ല. സേതു ലക്ഷ്മിയേ പേടിച്ചു ശങ്കരൻ നായരും മകനെ ശാസിക്കാറില്ല..
-------------------------------------------------------------

അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു ശാന്തമ്മ. നേരം ഏഴുമണി കഴിഞ്ഞു.
"ശാന്തമ്മേ.."
"ഓ.. ദാ വരുന്നേ.." സേതു ലക്ഷ്മിയുടെ വിളി കേട്ടതും ശാന്ത അടുക്കളയിൽ നിന്നും ഓടി പുറത്തേക്കെത്തി.

ഗോവണിയിറങ്ങി പട്ടു സാരിയുടെ മുൻതാണീ കൈയിൽ വലിച്ചു ശരിയാക്കി ഇറങ്ങി വരികയായിരുന്നു സേതു ലക്ഷ്മി.

"എന്താ കൊച്ചമ്മ.." ശാന്തമ്മ ഓടി വന്നു ഭാവ്യതയോടെ നിന്നു.
"നീ എന്തെടുക്കുകയായിരുന്നു.."
"ഞാൻ പ്രാതലിനുള്ളത് ഉണ്ടാകുമായിരുന്നു.."
"ഇന്നിപ്പോൾ ഞങ്ങൾ ക്ക് വേണ്ട ഞങ്ങൾ പുറത്തൂന്ന് കഴിച്ചോളാം.."
"അല്ല. കൊച്ചമ്മ എല്ലാം ആയി ഇരിക്കുവാണ്. ഞാൻ ഇപ്പോൾ.."

💬 Comments

View all comments