0%

Chapter Title : വേലക്കാരി ശാന്തമ്മ [Dr. Wanderlust]

Author : Dr.Wanderlust Read All Parts 8.3K

"വേണ്ടന്നല്ലെടി പറഞ്ഞേ.." സേതു ലക്ഷ്മി സ്വരമുയർത്തി, ശാന്തമ്മ പേടിച്ചു പോയി.
"ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. " അവളുടെ കണ്ണുകൾ ചുവന്നു.
" കുറച്ചു കഴിഞ്ഞു ദേവന്റെ മുറി പോയി വൃത്തിയാക്കണം. അവനെ ഉണർത്തണ്ട. ഇഷ്ടമുള്ളപ്പോൾ ഉണരട്ടെ.. പിന്നെ ഞങ്ങൾ മറ്റന്നാളെ വരൂ അത് കൊണ്ട് നീ ഈ ആഴ്ച വീട്ടിൽ പോകണ്ട.. "

ശാന്തമ്മ തലയാട്ടി.

"ശങ്കരേട്ടാ സമയം പോകുന്നു.. ഒന്ന്‌ വേഗം വരൂ.." അവർ തല തിരിച്ചു മുകളിലേക്ക് നോക്കി വിളിച്ചു.

"ധൃതി വെക്കല്ലേ സേതു.. ഞാൻ വരുന്നു." ഷർട്ടിന്റെ കൈ മടക്കി വച്ചു കൊണ്ട് ശങ്കരൻ നായർ പടികളിറങ്ങി വന്നു.
"എന്തിനാ സേതു ഇങ്ങനെ പെടക്കുന്നത്.. നമുക്ക് സമയം ഇഷ്ടം പോലല്ലേ.." അയാൾ പറഞ്ഞു കൊണ്ട് സേതുലക്ഷ്മിയേ നോക്കി.
അപ്പോഴാണ് ശാന്തമ്മ അവിടെ നിൽക്കുന്നത് കണ്ടത്.
"നീ ഇവിടെ നിൽപ്പുണ്ടാരുന്നോ?"
"ഓഹ് അങ്ങുന്നേ.."
"മുകളിൽ എന്റെ കുറച്ചു തുണി കഴുകാനുണ്ട്. അതൊക്കെ എടുത്തു നനച്ചു ഇസ്തിരിയിട്ട് വയ്ക്കണം."
"ശരിയങ്ങുന്നേ.."
"പിന്നെ നീ ഈ ആഴ്ച വീട്ടിൽ.."
"അതൊക്കെ അവളോട് ഞാൻ പറഞ്ഞു.." സേതു ലക്ഷ്മി ഇടയിൽ കേറി പറഞ്ഞു.
"ആണോ.. ആ പിന്നെ ദേവ..." അയാളെന്തോ പറയാൻ തുടങ്ങിയതും സേതു ലക്ഷ്മി അയാളെ തറപ്പിച്ചു നോക്കി. അയാളത് മൊത്തത്തിൽ വിഴുങ്ങി.
ശാന്തമ്മയ്ക്ക് അത് കണ്ടു ചിരി വന്നെങ്കിലും അവളത് അടക്കി.

"ശാന്തമ്മ ദേഹത്തു മുട്ടാണ്ട് അങ്ങ്ട് മാറി നിൽക്ക്.."ശങ്കരൻ നായർ പ്രമാണിയായി. ശാന്തമ്മ ഒഴിഞ്ഞു നിന്നു. സേതു ലക്ഷ്മിയുടെ പിന്നാലെ അയാളും മുറ്റത്തേക്ക് നടന്നു. അപ്പോഴേക്കും ഡ്രൈവർ അന്തോണി കാർ സ്റ്റാർട്ടാക്കി

💬 Comments

View all comments