0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng]

Author : Kambikathakal Read All Parts 922

അജാസ് മുന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു

"നാശം ഈ കോപ്പത്തി എന്തിനാ എന്റെടുത്തേക്കുവരുന്നത് "

രൂപപെട്ടെന്ന് തന്നെ ആദിയുടെ അടുത്തേക്ക് എത്തി ശേഷം ആദിയേയും സ്കൂട്ടറിനേയും ഒന്ന് നോക്കിയ ശേഷംപതിയെ ചിരിച്ചു

"എന്തിനാടി ഇളിക്കുന്നെ ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽപ്പുണ്ടോ "

ആദി രോഷത്തിൽ അവളോടായി പറഞ്ഞു

"അല്ല എന്റെ ലാംബ് ജാമ്പവാന്റെ കാലത്തെതാണ് എന്ന് പറഞ്ഞ ആളിപ്പോൾ ജാംബവാന്റെ അച്ഛന്റെ കാലത്തുള്ള ബൈക്കും കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയതാ "

"എടി കോപ്പേ നിനക്കെന്തിന്റെ കടിയാടി നിനക്കെന്താ ചാവണോ "

"കോപ്പ് നിന്റെ മറ്റവള് ധൈര്യമുണ്ടെങ്കിൽ എന്നെ ഒന്ന് തൊട്ട് നോക്ക് നീ വിവരമറിയും "

"ടീ.. അല്ലെങ്കിൽ വേണ്ട നിന്നെപോലുള്ള കച്ചറകളോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല "

"എന്തടാ പേടിച്ചു പോയോ"

"പോടി മൊട്ടച്ചി "

ഇത്രയും പറഞ്ഞു ആദി വീണ്ടും കിക്കറിൽ ആഞ്ഞു ചവിട്ടി പെട്ടെന്ന് തന്നെ ബൈക്കിന്റെ കിക്കർ ഒടിഞ്ഞു താഴെക്കു വീണു

"ഹാ ഹാ "

ഈ കാഴ്ച കണ്ട രൂപ പൊട്ടിചിരിക്കാൻ തുടങ്ങി

"കോപ്പ് മാനം കളയാനായിട്ട് "

ഇത്രയും പറഞ്ഞു ബൈക്ക് അവിടെ വച്ച ശേഷം ആദി മുന്നോട്ടേക്കു നടന്നു

"ആദി നിക്ക് ഞാനും വരുന്നു "

അജാസ് പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു എന്നാൽ അത് കേൾക്കാതെ ആദി മുന്നോട്ടേക്കു തന്നെ നടന്നു

പെട്ടെന്നാണ് ഗീതു രൂപയുടെ അടുത്തേക്ക് എത്തിയത്

'നിനക്ക് എന്തിന്റെ കേടാടി "

"ഹേയ് അവന്റെ ദേഷ്യം കാണാൻ നല്ല രസമുണ്ട് നീ വാ "

"ഇങ്ങനെയാണെങ്കിൽ അവന്റെ കയ്യുടെ ചൂട് നീ ഉടനെ അറിയും "

"അതിനവൻ ഇത്തിരി പുളിക്കും നീ വാ ബസിന് സമയമായി "

ഇത്രയും പറഞ്ഞു രൂപ ഗീതുവിനൊപ്പം മുന്നോട്ടേക്കു നടന്നു

അല്പസമയത്തിനു ശേഷം ഇരുവരും ബസ് സ്റ്റോപ്പിൽ

"ഗീതു അതാരാ നിക്കുന്നേന്ന് നോക്കിയേ "

അല്പം മാറി ബസ് കാത്ത് നിൽക്കുന്ന ആദിയെ ചൂണ്ടി രൂപ പറഞ്ഞു

"എന്റെ പൊന്ന് രൂപേ വിട്ടേക്കെടി "

"അതിന് ഞാൻ എന്ത് ചെയ്തു "

"നീ ഒന്നും

💬 Comments

View all comments