Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng]
തിരിഞ്ഞിരുന്നു ബസ് പതിയെ മുന്നോട്ടേക്കു പോയി കണ്ടക്‌ടർ പതിയെ ടിക്കറ്റ് കൊടുക്കുവാനും
രൂപ :ടാ നീ S. T യിലാണോ പോകുന്നെ
കണ്ടക്‌ടർ വരുന്നത് കണ്ട രൂപ ആദിയോടായി ചോദിച്ചു
"ഹാ ഇത് വല്യ ശല്യമായല്ലോ നീ എന്തിനാടി എന്നോട് സംസാരിക്കുന്നത് നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എനിക്ക് നിന്നോട് സംസാരിക്കാൻ തീരെ താല്പര്യമില്ല മിണ്ടാതെ അവിടെ ഇരിക്കാൻ നോക്ക് "
പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത്
"ഒരു തൈക്കാവ് ജങ്ഷൻ "
ആദി പൈസ കൊടുത്ത ശേഷം കണ്ടക്ടറോടായി പറഞ്ഞു
കണ്ടക്ടർ :നിനക്കെങ്ങോട്ടാ പോകേണ്ടത്
അടുത്തതായി അയാൾ രൂപയൊട് ചോദിച്ചു
രൂപ :തൈക്കാവ് ജങ്ഷൻ ഒരു st
"St യോ "
"അതെ ചേട്ടൻ എന്താ st എന്ന് കേട്ടിട്ടില്ലെ "
"ഉം ശെരി st കാർഡ് കാണിക്ക് "
"കോളേജ് തുറന്നതേയുള്ളു കാർഡ് കിട്ടാൻ രണ്ട് ദിവസമെടുക്കും "
"എങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് st തരാം മോള് കളിക്കാതെ പൈസ എടുത്തെ "
"എന്താ ചേട്ടാ ഇത് എന്നെ കണ്ടാൽ അറിയില്ലെ ഞാൻ കോളേജ് കുട്ടിയാ രാവിലെ വന്ന ബസിലെ ചേട്ടൻ കാർഡില്ലാതെ st തന്നല്ലോ "
"എങ്കിൽ മോള് ആ ബസിൽ തന്നെ തിരിച്ചു പോയാൽ മതി "
"ഹലോ എനിക്ക് ബാലസ് കിട്ടിയില്ല "
പെട്ടെന്നാണ് ആദി കണ്ടക്ടറോടായി ഇപ്രകാരം പറഞ്ഞത്
രൂപ : ചേട്ടാ ഇവന്റെ ബാക്കി കയ്യിലില്ലെ അതിന് എനിക്കൊരു ടിക്കറ്റ് തന്നേക്ക്
"ഇവന്റെ ബാക്കിയോ "
"അതേ ചേട്ടാ ഇത് എന്റെ കൂട്ടുകാരനാ "
"ടീ നീ.."
"ആദി ഇതിന്റെ പൈസ ഞാൻ നാളെ തരാം "
ഇത് കേട്ട കണ്ടക്ടർ ഒരു ടിക്കറ്റ് രൂപയ്ക്ക് നൽകിയ ശേഷം മുന്നോട്ടേക്കു പോയി
ആദി :ആരോട് ചോദിച്ചിട്ടാടി നീ എന്റെ പൈസക്ക് ടിക്കറ്റെടുത്തത്
രൂപ :പൈസ നാളെ തിരിച്ചു തരാം ആദി
ആദി :ആരാടി നിന്റെ ആദി
രൂപ :നിന്റെ പേര് അത് തന്നെയല്ലേ നിന്റെ കൂട്ടുകാരൻ അങ്ങനെ വിളിക്കുന്നത് കേട്ടു
ആദി :ഏത് കൂട്ടുകാരൻ നീയെന്നെ
💬 Comments
View all comments