0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 1.8K

എന്താ പേടിയുണ്ടോ

രൂപ : കുറച്ച്

ആദി : എന്തോ.. അവൾക്ക് പേടിയാണ് പോലും പാതിരാത്രി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങാൻ നിനക്ക് ഒരു പേടിയുമില്ലായിരുന്നല്ലോ അല്ലേ മിണ്ടാതെ വന്ന് കയറെടി ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നു മില്ല?

ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു അവളെ വീട്ടിനുള്ളിലേക്ക് കയറ്റി ശേഷം വാതിൽ കുറ്റിയിട്ടു

ആദി : എന്താടി നോക്കുന്നെ പാതിരാത്രി വാതിൽ തുറന്നിടാനൊന്നും പറ്റില്ല

രൂപ : എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നെ

ആദി : പുഴുങ്ങി തിന്നാൻ ?

രൂപ : നീ എന്തിനാ ദേഷ്യപ്പെടുന്നെ കതക് തുറക്ക് ഞാൻ എങ്ങോട്ടെങ്കിലും പോയേക്കാം

ഇത്രയും പറഞ്ഞു രൂപ വീണ്ടും കരയുവാൻ തുടങ്ങി

ആദി : പിന്നെ ദേഷ്യപ്പെടാതെ ഞാൻ വേറെന്ത്‌ ചെയ്യാനാടി അങ്ങനത്തെ പണിയല്ലേ നീ കാണിക്കുന്നത് ഈ പാതിരാത്രി ആരെങ്കിലും ആ ബസ് സ്റ്റാണ്ടിൽ ചെന്നിരിക്കുവൊ വല്ലതും പറ്റിയിരുന്നെങ്കിലോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നിനക്ക് എന്നെ വിളിച്ചുകൂടായിരുന്നോ ഇല്ലെങ്കിൽ നിനക്കൊരു കൂട്ടുകാരി ഉണ്ടല്ലോ അവളെ വിളിച്ചൂടെ

രൂപ : എന്റെ ഫോൺ പോയി അല്ലെങ്കിൽ തന്നെ വിളിച്ചാൽ നീ എടുക്കുവൊ ഇല്ല അത്രക്ക് വെറുപ്പല്ലെ എന്നോട്

ആദി : വെറുപ്പല്ല... നിന്റെ.. എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് നീ ചോദിച്ചില്ലെ നിന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് കാരണം എനിക്ക് നിന്നെ അങ്ങനെ വിട്ടിട്ട് വരാൻ പറ്റില്ല ഇത് ഞാൻ നിന്നോട് മുൻപും പറഞ്ഞിട്ടുള്ളതല്ലേ എനിക്ക് നിന്നെ അത്രയും ഇഷ്ടമാണ് നിനക്കെന്നെ ഇഷ്ടമല്ലെങ്കിൽ പോലും

ഇത് കേട്ട രൂപയുടെ ചുണ്ടിൽ അറിയാതെ ചിരിവിടർന്നു

💬 Comments

View all comments