0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 837

ശേഷം

ആദി : വിശപ്പ് മാറിയോ

രൂപ :ഉം മാറി

ഇത് കേട്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു രൂപ തിരിച്ചും

ആദി : ടീ നീ എങ്ങോട്ട് പോകാൻ പോയതാ

രൂപ : അറിയില്ല പോകാൻ വേറെ സ്ഥലം ഇല്ലാത്തത് കൊണ്ട് അവിടെ ഇരുന്നതാ

ആദി : സത്യം പറഞ്ഞാൽ എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല നിന്റെ വീട്ടിൽ എന്താ പ്രശ്നം

എന്നാൽ രൂപ ഒന്നും മിണ്ടിയില്ല

ആദി : പറയാൻ താല്പര്യമില്ലെങ്കിൽ നീ പറയണ്ട അല്ലെങ്കിൽ തന്നെ ഇതൊക്കെ ചോദിക്കാൻ ഞാൻ നിന്റെ ആരാ അല്ലേ

ഇത് കേട്ട രൂപ പതിയെ സംസാരിച്ചു തുടങ്ങി

"ഓർമ്മവെച്ച നാള് മുതൽ ഞാനും അമ്മയും ഒറ്റക്കായിരുന്നു ഞാൻ എന്റെ അച്ഛനെ കണ്ടിട്ടു പോലുമില്ല എന്തിന് എനിക്ക് അച്ഛന്റെ പേര് പോലും അറിയില്ലായിരുന്നു ആദ്യമൊന്നും എനിക്കതിൽ ഒരു സങ്കടവും തോന്നിയിരുന്നില്ല പക്ഷെ സ്കൂളിലും മറ്റും പോകാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറി തുടങ്ങി നിന്റെ "അച്ഛന്റെ പേരെന്താ എന്ത് ചെയ്യുന്നു " ഇത്തരത്തിലുള്ള ചോദ്യങ്ങൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഞാൻ പലരോടും പല തരത്തിലുള്ള നുണകൾ പറഞ്ഞു പിന്നെ പിന്നെ ഞാൻ ആരോടും മിണ്ടാതെയായി അങ്ങനെയാകുമ്പോൾ എന്നോട് ആരും ചോദ്യങ്ങൾ ചോദിക്കില്ലല്ലോ ഒരു ദിവസം സഹികെട്ടു ഞാൻ അമ്മയോട് ചോദിച്ചു പോയി എന്റെ അച്ഛൻ ആരാണെന്ന് അമ്മയുടെ ഉത്തരം ഒരു കരച്ചിൽ മാത്രമായിരുന്നു അതിനു ശേഷം ഞാൻ അമ്മയോട് അത് ചോദിച്ചിട്ടില്ല. ഇപ്പോൾ ഏതാണ്ട് രണ്ട് വർഷം കഴിഞ്ഞിട്ടുണ്ടാകും സ്കൂൾ വിട്ട് വീട്ടിൽ വന്ന ഞാൻ കണ്ടത് കട്ടിലിൽ തണുത്ത്‌ മരവിച്ചു കിടക്കുന്ന എന്റെ അമ്മയെയാണ് ഞാൻ അമ്മയെ ഒരുപാട് വിളിച്ചു നോക്കി എന്നിട്ടും അമ്മ ഉണർന്നില്ല ഒറ്റ പെടലിന്റെ വേദന എന്താണെന്നു അന്ന് ഞാൻ ശെരിക്കും മനസ്സിലാക്കി എന്റെ ജീവിതം അവസാനിച്ചു എന്നെനിക്ക് ബോധ്യമായി അമ്മയുടെ ബന്ധുക്കൾ ആരും എന്നെ ഏറ്റെടുക്കാൻ വന്നില്ല അല്ലെങ്കിൽ തന്നെ പിഴച്ചു പെറ്റവളുടെ മോളെ ആർക്ക് വേണം ഒടുവിൽ ആരൊക്കെയൊ ചേർന്ന് അമ്മയെ അടക്കം ചെയ്തു താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് ഞാൻ

💬 Comments

View all comments