0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 840

ഇറങ്ങി കൊടുക്കേണ്ട അവസാനം തിയതിയും നിശ്ചയിക്കപ്പെട്ടു അങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എങ്ങോട്ട് പോകണം എന്ത് ചെയ്യണം എന്നൊന്നും അറിയാതെ നിന്നപ്പോഴാണ് എന്നെ കാണാൻ ഒരാൾ വീട്ടിലേക്ക് വന്നത് അമ്മ പൈസ കൊടുക്കുവാനുള്ള ആരെങ്കിലുമായിരിക്കും എന്നാണ് ഞാൻ കരുതിയത് അത്തരത്തിൽ കുറച്ചു പേർ വീട്ടിലേക്ക് വന്നിരുന്നു അവർ വില പിടിപ്പുള്ള എല്ലാം എടുത്തുകൊണ്ട് പോകുകയും ചെയ്തു വീട്ടിലേക്കെത്തിയഅദ്ദേഹത്തോട്" ഇവിടെ ഇനി ഒന്നുമില്ല" എന്ന് ഞാൻ ശബ്‍ദമുയർത്തി എന്നാൽ എന്റെ അടുത്തേക്ക് എത്തിയ അദ്ദേഹം എന്റെ തലയിൽ പതിയെ തലോടി ശേഷം എന്റെ അച്ഛനാണെന്നും കൂടെ പോകാനും പറഞ്ഞു ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു ആദ്ദേഹം എന്നെ മോളെയെന്നു വിളിച്ചു ശേഷം വീണ്ടും എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു ഞാൻ യാന്ദ്രികമായി അദ്ദേഹത്തോടൊപ്പം വീടിനു പുറത്തേക്കിറങ്ങി അവിടെ റോഡിലായി തന്നെ വലിയൊരു കാർ പാർക്ക് ചെയ്തിരുന്നു ആദ്ദേഹം എന്നെയും കൊണ്ട് അതിനടുത്തേക്കു പോയി ശേഷം കാറിൽ കയറുവാൻ എന്നോട് ആവശ്യപ്പെട്ടു എനിക്കെന്തോ അപ്പൊൾ എല്ലാം അനുസരിക്കാനാണ് തോന്നിയത് ഞാൻ കാറിലേക്ക് കയറി അദ്ദേഹം എന്നെയും കൊണ്ട് കാർ മുന്നോട്ടെടുത്തു അദ്ദേഹത്തോട് ഒന്നും ചോദിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല ഒടുവിൽ ഒരുപാട് നേരത്തെ മൗനം അവസാനിപ്പിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു "സത്യമായും നിങ്ങൾ എന്റെ അച്ഛനാണോ പിന്നെന്താ ഇത്രയും കാലം എന്നെയോ അമ്മയെയോ കാണാൻ വരാത്തത് സത്യമായും എന്റെ അച്ഛൻ തന്നെയാണോ " ഞാൻ കരച്ചിലടക്കുവാൻ പാടുപെട്ടുകൊണ്ട് അദ്ദേഹത്തോട് ചോദിച്ചു "അതെ മോളെ ഞാൻ നിന്റെ അച്ഛനാ ഞാൻ നിങ്ങളെ കാണാൻ വന്നിരുന്നില്ല കാരണം എനിക്കതിനുള്ള അവസരം ഉണ്ടായിരുന്നില്ല എന്നോട് ക്ഷമിക്ക് ഇനി ഒരിക്കലും മോള് ഒറ്റപെടില്ല "ഇതായിരുന്നു എനിക്ക് കിട്ടിയ മറുപടി ആദ്ദേഹത്തിന്റെ കണ്ണുകളിൽ എന്നോടുള്ള സ്‌നേഹവും വാത്സല്യവും എനിക്ക് കാണാൻ കഴിഞ്ഞു അത് എന്റെ അച്ഛൻ തന്നെയാണെന്ന് എനിക്ക് ബോധ്യമായി എന്റെ സ്വന്തം അച്ഛൻ,

അച്ഛന്റെ പേര് പ്രസാദ് എന്നായിരുന്നു ഈ സിറ്റിയിലെ തന്നെ ഏറ്റവും വലിയ ബിസ്സ്നെസ് മാൻ അദ്ദേഹമാണ് എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത് ഞാൻ നിനക്ക് കാട്ടി തന്നില്ലെ ആ വീട്ടിലേക്കാണ് അച്ഛൻ എന്നെ

💬 Comments

View all comments