Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]
വീട്ടിലുള്ള എല്ലാവരെയും ഉലച്ചു കളഞ്ഞു പ്രത്തേകിച്ച് എന്നെ അച്ഛന്റെ മരണം വിശ്വസിക്കാനാകാതെ ആന്റിയും പൊട്ടികരയുകയായിരുന്നു ഞാൻ പതിയെ അവരുടെ അടുത്തേക്ക് ചെന്നു...എന്റെ വിഷമം മറച്ചു വച്ച് അവരെ ആശ്വസിപ്പിക്കുക യാണ് അപ്പോൾ വേണ്ടത് എന്നെനിക്ക് തോന്നി അവരുടെ അടുത്തേക്ക് എത്തിയ ഞാൻ അവരെ ആദ്യമായി അമ്മേ എന്ന് വിളിച്ചു അവസാനമായും അടുത്ത നിമിഷം അവരുടെ കൈ ശക്തിയിൽ എന്റെ കരണത്ത് പതിച്ചു ആ അടിയുടെ ശക്തിയിൽ വേച്ചു പോയ ഞാൻ നിലത്തേക്ക് വീണു എന്താണ് നടക്കുന്നതെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല
"ഇവൾ ഇവൾ ഒറ്റ ഒരുത്തി കാരണമാ ആദ്ദേഹം പോയത് ഈ ശാപം പിടിച്ച നാശം കാരണം ഏതോ തെരുവ് വേശിക്കുണ്ടായ നിനക്ക് എന്നെ അമ്മേ എന്ന് വിളിക്കാൻ എങ്ങനെയാടി ധൈര്യം വന്നത് ആദ്ദേഹത്തെ ഓർത്തു ഞാൻ എല്ലാം സഹിക്കുകയായിരുന്നു ഇനി ഇല്ല "
ഇത്തരത്തിൽ നിലത്തു വീണു കിടന്ന എന്നെ നോക്കി അവർ അലറി പിന്നീട് അച്ഛമ്മയിൽ നിന്നുമാണ് ഞാൻ സത്യങ്ങൾ മനസ്സിലാക്കിയത് എന്നെ അവിടേക്ക് കൊണ്ടുവരുന്നതിനു മുൻപ് ആ വീട്ടിൽ വലിയ രീതിയിലുള്ള വഴക്കുകൾ നടന്നിരുന്നു ആന്റി ഒരു രീതിയിലും എന്നെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല എന്നാൽ അച്ഛന്റെ തീരുമാനം ഉറച്ചതായിരുന്നു അതിനാൽ അവർ അതിന് സമ്മതം നൽകുകയായിരുന്നു ആ നിമിഷം അവർ എന്നോട് കാണിച്ച സ്നേഹമെല്ലാം വെറും അഭിനയമാണെന്ന് എനിക്ക് മനസ്സിലായി അന്ന് മുതൽ ആ വീട് എനിക്കൊരു നരകമായി മാറി പിന്നിടങ്ങോട്ട് ആന്റിയുടെ മട്ടും ഭാവവും എല്ലാം മാറി എനിക്ക് അച്ഛൻ നൽകി മുറിയിൽ നിന്ന് എന്നെ പുറത്താക്കി വീട്ടിലെ ജോലിക്കാരിയെ പറഞ്ഞു വിട്ട ശേഷം ആ സ്ഥാനം എനിക്ക് നൽകി അവർ കിടന്നിരുന്ന മുറിയിലായി പിന്നീട് എന്റെ താമസം എനിക്ക് പോകാൻ ഒരിടമോ മറ്റ് ബന്ധുക്കളോ ഇല്ലാത്തതിനാൽ ഇതൊക്കെ ഞാൻ സഹിച്ചു ചെറിയ തെറ്റിനു പോലും അവരെന്നെ പൊതിരെ തല്ലുമായിരുന്നു അച്ഛമ്മക്ക് ഇതൊക്കെ കണ്ട് നിൽക്കുവാനെ കഴിഞ്ഞിരുന്നുള്ളു എല്ലാത്തിനും ഒരു പരിധിയുണ്ടാകില്ലെ ഒടുവിൽ ഞാനും തിരികെ പ്രതികരിച്ചു തുടങ്ങി രണ്ട് തല്ല് കൂടുതൽ കിട്ടും എന്നല്ലാതെ അതുകൊണ്ട് വേറെ വലിയ ഗുണമൊന്നും
💬 Comments
View all comments