Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]
ഉണ്ടായിരുന്നില്ല പക്ഷെ എന്റെ മനസ്സിന് ഇത്തിരിയെങ്കിലും ആശ്വാസം കിട്ടുമായിരുന്നു 12+ വിന് ശേഷം അവരെന്റെ പഠിത്തം അവസാനിപ്പിക്കാൻ തീരുമാനിച്ചു പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല ഞാൻ അച്ചമ്മയുടെ സഹായത്തോടെ അഡ്മിഷനുവേണ്ട കാര്യങ്ങളൊക്കെ ചെയ്തു എന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഒറ്റ പൈസ പോലും അവർ തന്നിരുന്നില്ല എന്തെങ്കിലും ജോലികിട്ടികഴിഞ്ഞാൽ ഞാൻ ഒഴിവായി പോകുമെന്ന് കരുതിയിട്ടാണെന്ന് തോന്നുന്നു അവർ ഞാൻ കോളേജിൽ പോകുന്നത് വലുതായി എതിർക്കാൻ വന്നില്ല എങ്കിലും കോളേജു കഴിഞ്ഞാൽ ആ വീട്ടിലെ മുഴുവൻ പണിയും ഞാൻ ഒറ്റക്ക് തന്നെ ചെയ്യണമായിരുന്നു വീട്ടിൽ വരുന്ന ബന്ധുക്കളുടെ മുന്നിലെല്ലാം ഞാൻ വെറുമൊരു വേലക്കാരിയായിരുന്നു ചിലപ്പോൾ അവർ എന്റെ അമ്മയെ പറ്റി അനാവശ്യം പറയും അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത് കേൾക്കുമ്പോൾ ചങ്ക് പൊട്ടും പിന്നെ നീ എന്നോട് ഇടക്ക് എപ്പോഴോ ചോദിച്ചിരുന്നില്ലെ ഈ ബോയ് കട്ട് എന്തിനാണെന്ന് ആന്റിക്ക് ദേഷ്യം വന്നാൽ ആദ്യം കുത്തി പിടിക്കുക എന്റെ മുടിയിലാ ജീവൻ പോകുന്ന വേദനയടാ അതിൽ നിന്ന് രെക്ഷപ്പെടാൻ കണ്ടു പിടിച്ച വഴിയാ ഇത് അവരോട് വഴക്കിട്ട് വഴക്കിട്ട് എന്റെ സ്വഭാവം ഇങ്ങനെയായി മാറി എനിക്കിപ്പോൾ തല്ല് കൂടാൻ മാത്രമേ അറിയു നീ ചോദിച്ചില്ലേ ഈ രാത്രി എന്തിനാ ആ ബസ് സ്റ്റോപ്പിൽ പോയി ഇരുന്നതെന്ന് എനിക്ക് അത്രക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാടാ ഇന്ന് ഞാൻ റൂമിൽ കിടന്നപ്പോൾ ആന്റിയുടെ മോൻ അങ്ങോട്ടേക്ക് വന്നു എന്നിട്ട്... രൂപ സംസാരം മുഴുവിപ്പിക്കാതെ ഏങ്ങുവാൻ തുടങ്ങി
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു അവൻ തന്റെ കൈ മുറുക്കി ടേബിളിൽ ഇടിച്ചു
രൂപ : ഞാൻ അവന്റെ ചേച്ചിയല്ലേടാ... എന്നിട്ടും.....ഞാൻ ബഹളം വച്ചപ്പോൾ അവൻ എനിക്ക് കാശ് തരാമെന്ന്... ഇനി അവിടെ നിന്നാൽ ചിലപ്പോൾ..
ആദി : മതി.. ഇനി ഒന്നും പറയണ്ട
ഇത്രയും പറഞ്ഞു ആദി വേഗം രൂപയെ കെട്ടിപിടിച്ചു ശേഷം പതിയെ അവളുടെ തലയിൽ തടകി അവളെ ആശ്വസിപ്പിച്ചു അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു കൊണ്ടേയിരുന്നു
ആദി : പോട്ടെടി കരയല്ലേ പ്ലീസ് നീ കരയുന്നത് കാണുബോൾ എനിക്ക് എന്തോ
💬 Comments
View all comments