0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 1010

മൊത്തം കേൾക്കും

ആദി : മിണ്ടാതിരിക്കെടാ അവളൊരു പാവമാ

അജാസ് : നിന്റെ കോപ്പിലെ പ്രേമം ഇതുവരെ കഴിഞ്ഞില്ല അല്ലേ നിനക്ക് ഒരു നാണവുമില്ലേടാ ആദി നീ വീണ്ടും അവളുടെ പുറകേ പോകാൻ പോകുകയാണോ

ആദി : പോയാലിപ്പോൾ എന്താ

അജാസ് : പൊക്കൊ എനിക്കൊന്നുമില്ല അവള് അടുത്ത ഡോസ് തരുമ്പോൾ ഇവിടെ വന്നിരുന്നു മോങ്ങാതിരുന്നാൽ മതി

ആദി : ഓഹ് ശരി

അജാസ് : നീ ഒരിക്കലും നന്നാവത്തില്ലടാ

കുറച്ചു സമയത്തിനുള്ളിൽ ക്ലാസ്സിലേക്ക് മിസ്സ്‌ എത്തി ശേഷം ക്ലാസ്സ്‌ ആരംഭിച്ചു ക്ലാസ്സ്‌ എടുക്കുന്നതിനൊപ്പം തന്നെ മിസ്സ്‌ കുട്ടികളോട് ഓരോ ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും ആദി തന്നെ വേഗത്തിൽ ഉത്തരം നൽകികൊണ്ടിരുന്നു

മിസ്സ്‌ : ആദിത്യൻ ഇന്ന് നല്ല ഫോമിലാണല്ലൊ കുറച്ചു ദിവസമായി കാണത്ത സന്തോഷമൊക്കെ മുഖത്ത്‌ കാണാനുണ്ടല്ലൊ

ആദി : ഹേയ് അങ്ങനെ ഒന്നുമില്ല മിസ്സ്‌

മിസ്സ്‌ : ശെരി ഇരിക്ക് പിന്നെ അടുത്ത ലാബിൽ ഫീൽഡ് വർക്ക്‌ ആയിരിക്കും രണ്ട് ഗ്രൂപ്പുകൾ ചേർന്നു വേണം വർക്ക് ചെയ്യാൻ വർക്കിനെ പറ്റിയൊക്കെ അടുത്ത ക്ലാസ്സിൽ പറയാം പിന്നെ രൂപേ താൻ ലാബ് വർക്ക്‌ ബുക്ക്‌ കൊണ്ടു വന്നിട്ടുണ്ടോ

രൂപ : ഉണ്ട് മിസ്സ്‌

മിസ്സ്‌ : എങ്കിൽ അതൊന്നു ആദിത്യന് കൊടുത്തേക്ക് അവൻ രണ്ട് മൂന്ന് ലാബായി അബ്സന്റ് അല്ലേ

രൂപ : ശെരി മിസ്സ്‌

ആദി : താങ്ക്സ് മിസ്സ്‌

മിസ്സ്‌ : അത് സാരമില്ലടാ പിന്നെ ഇന്ന് പോകുന്നതിനു മുൻപ് വരാത്ത ദിവസങ്ങളിലെ വർക്ക്‌ മുഴുവൻ എഴുതി എന്നെ കാണിക്കണം മനസ്സിലായോ

ആദി : ഇന്നോ മിസ്സ്‌ അത്

മിസ്സ്‌ : എന്നാൽ ശെരി അടുത്ത ക്ലാസ്സിൽ കാണാം

ഇത്രയും പറഞ്ഞു മിസ്സ്‌ ക്ലാസ്സിന് പുറത്തേക്കു പോയി

ആദി : ദൈവമേ ഇവര്....

പെട്ടെന്ന് തന്നെ രൂപ ബുക്കുമായി ആദിയുടെ അടുത്തേക്ക് എത്തി

രൂപ : ഇതാ

രൂപ ബുക്ക്‌ ആദിക്ക് നൽകി ആദി പതിയെ ചിരിച്ചു കൊണ്ട് അത് കയ്യിൽ വാങ്ങി

രൂപ : എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്ക്

💬 Comments

View all comments