0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 1017

വഴിയില്ലല്ലൊ രണ്ടിനും ഒരേ ടേസ്റ്റുമാണ് ഇതെങ്ങനെ നടക്കും

രൂപ : അത് ഇന്നിവന് ഭക്ഷണം കൊണ്ട് കൊടുത്തത് ഞാനാ

അജാസ് : അങ്ങനെ പറ എടാ കള്ളാ എന്നിട്ട് ഒരു വാക്ക് നീ എന്നോട് പറഞ്ഞോ നാളെ മുതൽ പറ്റുമെങ്കിൽ കുറച്ചു ഭക്ഷണം എനിക്കും കൊണ്ടു വന്നോ എനിക്കതൊരു പ്രശ്നമേ അല്ല

ആദി : ഒന്ന് പോടാ

രൂപ : അല്ല നിന്റെ കവിളിൽ എന്താ അജാസേ ഒരു പാട്

അജാസ് : ഇത് ഡെസ്കിൽ ഒന്ന് തട്ടിയതാ

ഗീതു : ചുമ്മാതാടി ആ സാന്ദ്ര ഒന്ന് പൊട്ടിച്ചതാ

രൂപ : എന്തിന്

ഗീതു : ആർക്കറിയാം അവളോട് വല്ല വഷളത്തരവും പറഞ്ഞു കാണും

ആദി : ടാ അജാസേ അടിയിൽ തുടങ്ങിയ സ്ഥിതിക്ക് നിനക്ക് അവളെ കിട്ടാൻ നല്ല ചാൻസ് ഉണ്ട്

അജാസ് :(നാറി )

***************************************

ഭക്ഷണം കഴിച്ച ശേഷം അവർ ക്ലാസ്സിലേക്കുള്ള നടത്തത്തിൽ പെട്ടെന്നാണ് അവർക്കെതിരെ വിഷ്ണു നടന്നു വന്നത്

രൂപ : ആദി വിഷ്ണു ചേട്ടൻ

ആദി : എനിക്കിട്ട് എന്തോ പണി വരുന്നുണ്ട്

വിഷ്ണു : എല്ലാവും കൂടി എങ്ങോട്ടാ

അജാസ് : ക്ലാസ്സിലോട്ട് പോകുവാ ചേട്ടനെ കണ്ടിട്ട് കുറച്ചായല്ലോ

വിഷ്ണു : ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടെടാ ആദിത്യാ ഒന്ന് വാ എനിക്കൊരു കാര്യം പറയണം

ഇത്രയും പറഞ്ഞു ആദിയുടെ തോളിൽ കയ്യിട്ടുകൊണ്ട് വിഷ്ണു അല്പം മാറി നിന്നു

ആദി : എന്താ ചേട്ടാ

വിഷ്ണു : ടാ നീയും രൂപയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നൊ

ആദി : അത് പിന്നെ ചെറിയൊരു പ്രശ്നം ഉണ്ടായി ഇപ്പോൾ എല്ലാം സോൾവ് ആയി

വിഷ്ണു : എനിക്ക് തോന്നി ഞാനും ഏതുവരെ പോകും എന്ന് നോക്കി ഇരുന്നതാ എന്തായാലും പ്രശ്നം തീർന്നല്ലൊ നന്നായി

ആദി : ഉം

വിഷ്ണു : ആദിത്യാ നിന്നെ എനിക്ക് നല്ല ഇഷ്ടമാ പക്ഷെ രൂപ എന്റെ പെങ്ങളെ പോലെയാ അവള് നിന്നെ പറ്റി എന്തെങ്കിലും പരാതി എന്നോട് വന്ന് പറഞ്ഞാൽ ഞാൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടല്ലൊ

💬 Comments

View all comments