0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 996

ഒരു പേടിയുമില്ലേ

ആദി : പേടിച്ചിട്ട് ഇപ്പോൾ എന്ത് കിട്ടാനാടി നീ കഴിക്ക് ഞാൻ ഇപ്പോൾ വരാം പിന്നെ ഞാൻ അമ്മയോട് നിന്നെ ഇറക്കിക്കൊണ്ട് വന്നെന്നാ പറഞ്ഞേക്കുന്നെ നീ അതനുസരിച്ചു ഒന്ന് നിക്കണം കേട്ടൊ വേറെ വഴിയില്ലായിരുന്നു അതാ

ഇത്രയും പറഞ്ഞു ആദി അമ്മയുടെ റൂമിലേക്ക് പോയി അപ്പോൾ അമ്മ കട്ടിലിൽ എന്തോ ആലോചിച്ചു കൊണ്ടു കിടക്കുകയായിരുന്നു ആദി പതിയെ അമ്മയുടെ അടുത്തിരുന്നു

ആദി : അമ്മേ..

അമ്മ : നീ പോ ആദി എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല നീ പറഞ്ഞതൊക്കെ ഞാൻ കേട്ടില്ലെ ഇനി എന്താ വേണ്ടത്

ആദി : പ്ലീസ് അമ്മേ ദേഷ്യപെടല്ലേ അവൾ നല്ല കുട്ടിയാ അമ്മക്ക് ഒരു മോൾ ഇല്ലെന്ന് വലിയ സങ്കടമായിരുന്നില്ലെ ഇനി മുതൽ അവളെ മോളായി കണ്ടോ

അമ്മ : ഒരു മോനെ കൊണ്ടു തന്നെ പൊറുതി മുട്ടി അതിന്റെ ഇടയിലാ ഒരു മോള് പിന്നെ അവളെ കണ്ടാൽ പെണ്ണാണെന്ന് പറയുവൊടാ എന്താ ഒരു കോലം ഇതായിരിക്കും ഇപ്പോഴത്തെ ഫാഷൻ അല്ലെ എവിടുന്നു കിട്ടിയെടാ നിനക്ക് അതിനെ

ആദി : അമ്മേ..

അമ്മ : ഓഹ് ഞാൻ ഒന്നും പറയുന്നില്ല പോരെ

ആദി : അവളോട് നിന്നോളാൻ അമ്മ തന്നെയല്ലേ പറഞ്ഞത് എന്നിട്ട് ഇങ്ങനെ ചെയ്യുന്നത് ശെരിയല്ല കേട്ടോ

അമ്മ : ഞാൻ പറഞ്ഞതാണോ നീ പറയിച്ചതല്ലേ

ആദി : ശരി അത് എന്തെങ്കിലും ആകട്ടെ അമ്മ വാ എന്തെങ്കിലും കഴിക്കാം

അമ്മ : എനിക്ക് വേണ്ട ഞാൻ കഴിച്ചതാ

ആദി : വെറുതെ പറയുവല്ലെ എനിക്കറിയാം അമ്മ വന്നെ ഇല്ലെങ്കിൽ ഞാനും കഴിക്കില്ല

അമ്മ : നീ കഴിക്കണ്ട

ആദി : അമ്മ പ്ലീസ് ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം പിണങ്ങല്ലെ

അമ്മ : എനിക്ക് ഒരു പിണക്കവുമില്ല പക്ഷെ ഇന്ന് നീ ചെയ്തതുണ്ടല്ലൊ അത് അല്പം കൂടി പോയി നീ ഇത്രയും വലുതായത് ഈ അമ്മ അറിഞ്ഞില്ല മോനെ

പെട്ടെന്നാണ് ആദിയുടെ കണ്ണുനീർ അമ്മയുടെ കൈകളിൽ വീണത്

അമ്മ : ആദി നീ കരയുവാണോ

💬 Comments

View all comments