Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]
ആദി : സോറി അമ്മ ഞാൻ....
അമ്മ : കരയാതെടാ പോത്തേ ഇപ്പൊ എന്ത് വേണം ഞാൻ കഴിക്കണം അത്രയല്ലെ ഉള്ളു
ഇത്രയും പറഞ്ഞു അമ്മ കട്ടിലിൽ നിന്ന് എഴുനേറ്റു
അമ്മ : ടാ ആ കണ്ണൊക്കെ തുടച്ചിട്ട് വാ അവള് കണ്ടാൽ മോശമാ
ഇത്രയും പറഞ്ഞു അമ്മ റൂമിന് പുറത്തേക്കിറങ്ങി ഒപ്പം ആദിയും അമ്മയെ കണ്ടയുടനെ രൂപ ഇരുന്നിരുന്ന കസേരയിൽ നിന്നും വേഗം എഴുനേറ്റു
അമ്മ : ഇങ്ങനെ പേടിക്കാൻ ഞാൻ വല്ല ഭൂതവുമാണോ കൊച്ചെ
അമ്മ പതിയെ രൂപയുടെ അടുത്തേക്ക് എത്തി
അമ്മ : നീ ഇതുവരെ ഒന്നും കഴിച്ചില്ലല്ലൊ അല്ലെ വാ വന്നിവിടെ ഇരിക്ക്
ടേബിളിനടുത്തേക്ക് ഒരു ചെയർ എടുത്തിട്ട ശേഷം അമ്മ അവളോടായി പറഞ്ഞു രൂപ പതിയെ അതിലേക്കിരുന്നു
അമ്മ : ആദി നീയും ഇരിക്ക്
ആദി : അമ്മ ഇരിക്ക് ഞാൻ എടുത്ത് തരാം
അമ്മ : നീ പറയുന്നത് കേൾക്കാതി വന്നിരിക്ക്
ഇത് കേട്ട ആദിയും പതിയെ ചെയറിലേക്കിരുന്നു അമ്മ പതിയെ ഭക്ഷണപൊതി തുറന്ന് വിളമ്പാൻ തുടങ്ങി
അമ്മ : ടാ നിനക്ക് ദോശയല്ലാതെ വേറൊന്നും വാങ്ങാൻ കിട്ടിയില്ലേടാ
ആദി : അവിടെ ഇതേ ഉള്ളു അമ്മേ
അമ്മ പതിയെ ആദിക്കും രൂപയ്ക്കും ദോശവിളമ്പി
അമ്മ : ടാ നിനക്ക് ഒന്നു കൂടി വെക്കട്ടെ
ആദി : വേണ്ട അമ്മേ ഇത് തന്നെ ധാരാളം
അമ്മ : ടി കൊച്ചേ നിനക്ക് ഒന്നുകൂടി വെക്കട്ടെ
രൂപ : മതി അ...
രൂപ വേഗം തന്റെ വാ പൊത്തി
അമ്മ : എന്തിനാ വാ പൊത്തിയത്
രൂപ : അത് ഞാൻ.. ഞാൻ അമ്മേന്ന് വിളിച്ചോട്ടെ
അമ്മ : ?
ഇത് കണ്ട ആദി അമ്മയെ ദയനീയമായി നോക്കി
അമ്മ : ഉം എന്തയാലും നീ വിളിക്കാൻ പോയതല്ലേ ഇനി മാറ്റണ്ട
അമ്മ രൂപയോടായി പറഞ്ഞു ഇത് കേട്ട ആദി അമ്മയെ നോക്കി പതിയെ ചിരിച്ചു
അമ്മ : എന്തിനാടാ ഇളിക്കുന്നെ മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്
ആദി : അമ്മ കൂടി
💬 Comments
View all comments