0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 2.1K

അത് പിന്നെ ചെറിയൊരു പ്രശ്നം ഉണ്ടായി ഇപ്പോൾ എല്ലാം സോൾവ് ആയി

വിഷ്ണു : എനിക്ക് തോന്നി ഞാനും ഏതുവരെ പോകും എന്ന് നോക്കി ഇരുന്നതാ എന്തായാലും പ്രശ്നം തീർന്നല്ലൊ നന്നായി

ആദി : ഉം

വിഷ്ണു : ആദിത്യാ നിന്നെ എനിക്ക് നല്ല ഇഷ്ടമാ പക്ഷെ രൂപ എന്റെ പെങ്ങളെ പോലെയാ അവള് നിന്നെ പറ്റി എന്തെങ്കിലും പരാതി എന്നോട് വന്ന് പറഞ്ഞാൽ ഞാൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടല്ലൊ അത് കൊണ്ട് എന്ത് പ്രശ്നം ഉണ്ടായാലും അത് നിങ്ങൾ തന്നെ തീർക്കണം എനിക്ക് ഇടപെടേണ്ട അവസ്ഥ ഉണ്ടാക്കരുത് മനസ്സിലായോ

ആദി : ഉം

വിഷ്ണു : എന്നാൽ വാ

ഇത്രയും പറഞ്ഞു വിഷ്ണു ആദിയുമായി അവരുടെ അടുത്തേക്ക് തിരിച്ചു പോയി

വിഷ്ണു : എന്നാൽ ശെരി നിങ്ങൾ വിട്ടോ രൂപേ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറയണേ

രൂപ : ശെരി ചേട്ടാ

വിഷ്ണു : ഓഹ് പിന്നെ ഓണം വരികയല്ലേ കുറച്ച് പ്രോഗ്രാംസ് ഒക്കെ ഉണ്ടാകും അതിന് ചെറിയൊരു പിരിവ് ഉണ്ട് ഞാൻ ക്ലാസ്സിൽ വന്ന് പറഞ്ഞോളാ എന്നാൽ ശരി കാണാം

ഇത്രയും പറഞ്ഞു വിഷ്ണു മുന്നോട്ട് നടന്നു

ആദി : ഇയ്യാൾക്ക് ചേട്ടൻ കളി അല്പം കൂടുന്നുണ്ട്

രൂപ : ചേട്ടൻ എന്താ പറഞ്ഞത്

ആദി : ഹേയ് ഒന്നുമില്ല ചെറുതായി ഒന്ന് ഭീഷണിപെടുത്തി നിന്നെ വിഷമിപ്പിച്ചാൽ എല്ലോടിക്കുമെന്ന്

ഇത് കേട്ട രൂപ പതിയെ ചിരിച്ചു

ആദി : ചിരിച്ചോ  ചിരിച്ചോ നിനക്ക് വേണ്ടി കൊട്ടേഷൻ എടുക്കാൻ ഇനി ആരൊക്ക ബാക്കി ഉണ്ടെടി ഒരു

💬 Comments

View all comments