Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
പൈസ കളയണ്ട അപ്പോൾ എല്ലാവരും കൊണ്ടു വരുമല്ലോ അല്ലേ കഴിവതും നാളെയൊ മറ്റന്നാളോ എത്തിക്കാൻ നോക്കുക
വിഷ്ണു : പിന്നെ നിങ്ങൾ ഇങ്ങനെ ചത്തു കുത്തിയത് പോലെ ഇരിക്കരുത് ഡിപ്പാർട്മെന്റുകൾ തമ്മിൽ ഒരുപാട് മത്സരങ്ങൾ ഉണ്ടാകും കുറച്ചേണ്ണത്തിനെങ്കിലും നമുക്ക് ജയിക്കണ്ടേ അതുകൊണ്ട് ഫ്രീ പിരീഡ് കിട്ടുമ്പോൾ ഗ്രൗണ്ടിൽ ഒക്കെ ഇറങ്ങി ക്രിക്കറ്റും ഫുട്ബോളുമൊക്കെ കളിക്ക് അതിനെ പറ്റിയൊക്കെ രാജീവ് പിന്നിട് പറയും സ്പോർട്സ് ഒക്കെ അവന്റെ മേഘലയാ അപ്പോൾ എല്ലാവരും പൊക്കൊ
ഇത്രയും പറഞ്ഞു സീനിയേഴ്സ് ക്ലാസ്സിൽ നിന്ന് പോയി
കുറച്ചു സമയത്തിന് ശേഷം കോളേജിന് പുറത്ത്
അജാസ് : അപ്പോൾ ശെരി അളിയാ നിങ്ങള് വിട്ടോ
ഗീതു : ശെരി ടീ ഇനി ബസിലൊന്നും പോകണ്ടല്ലൊ നിന്റെ ടൈം തന്നെ മോളെ
രൂപ : പൊടി
ആദി പതിയെ ബൈക്ക് മുന്നോട്ടേക്കെടുത്തു
അല്പസമയത്തിന് ശേഷം
രൂപ : ഇതെങ്ങോട്ടാടാ ആദി വഴി ഇതല്ലല്ലൊ
ആദി : ഞാൻ പറഞ്ഞതല്ലെ ഒരു സ്ഥലം വരെ പോകാൻ ഉണ്ടെന്ന്
രൂപ : ടാ നീ..
ആദി : പിന്നെയുണ്ടല്ലൊ രൂപേ നിനക്ക് ഡ്രസ്സ് ഇല്ലെങ്കിൽ എന്നോട് പറഞ്ഞൂടായിരുന്നോ വെറുതെ അമ്മയുടെ കയ്യിന്ന് എന്നെ ചീത്ത കേൾപ്പിച്ചു
രൂപ : അതിന് ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ലല്ലൊ
പെട്ടെന്നാണ് ആദി ഒരു മാളിന് മുന്നിൽ വണ്ടി നിർത്തിയത്
ആദി : ഇറങ്ങിക്കൊ
രൂപ : നീ എന്നെ ഡ്രസ്സ് വാങ്ങാൻ കൊണ്ടുവന്നതാണോ
ആദി : ഡ്രസ്സ് മാത്രമല്ല നിനക്ക് അത്യാവശ്യമുള്ള എല്ലാം വാങ്ങിച്ചോ
ഇത്രയും പറഞ്ഞു ആദി ബൈക്കിൽ നിന്നിറങ്ങി രൂപയും
രൂപ : ടാ നമുക്ക് വേറെ ചെറിയ കടയിൽ വല്ലതും പോകാം ഇവിടെ എല്ലാം ഫിക്സിട് റേറ്റ് ആയിരിക്കും
ആദി : അതൊന്നും സാരമില്ല ഇവിടെയാകുമ്പോൾ എല്ലാം കാണും വേറെ ഒരിടത്തും കയറേണ്ടി വരില്ല നീ വന്നേ ഇത്രയും പറഞ്ഞു ആദി മാളിലേക്ക് കയറി ഒപ്പം രൂപയും
ആദി : ഈ ലേഡീസിനുള്ള ഡ്രസ്സ് ഒക്കെ
"രണ്ടാമത്തെ ഫ്ലോറിലാ "
ഒരു സെയിൽസ് ഗേൾ ആദിക്ക് മറുപടി നൽകി
💬 Comments
View all comments