Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
: എന്താ മോൻ വാങ്ങുന്നില്ലേ
ആദി : അത് പിന്നെ ഇത് അത്ര പോരെന്ന് തോന്നുന്നു നമുക്ക് വേറെ നോക്കിയാലോ
ഇത് കേട്ട രൂപ പതിയെ ചിരിച്ചു
രൂപ : ഞാൻ പറഞ്ഞതല്ലേ വേണ്ടെന്ന് ഓവർ റേറ്റാടാ നീ വാ
പെട്ടെന്നാണ് രൂപ എന്തോ ആലോചിച്ച് നിന്നത്
രൂപ : ആദി ഒരു കാര്യം വാങ്ങാൻ വിട്ടു പോയി ഞാൻ ഇപ്പോൾ വരാം
ആദി : നിക്ക് ഞാനും വരാം
രൂപ : വേണ്ടടാ നീ ഇവിടെ നിന്നോ
ആദി : ഞാൻ കൂടി വന്നാൽ എന്താ
രൂപ : ടാ അത് പിന്നെ എനിക്ക് ഇന്നറുകളാടാ വാങ്ങേണ്ടത് ? നീ ഇവിടെ നിക്ക് കൂടെ വന്നാൽ നാണക്കേടാ
ഇത് കേട്ട ആദി പതിയെ ചിരിച്ചു
ആദി : ശരി വേഗം പോയി എടുത്തിട്ടു വാ
ഇത് കേട്ട രൂപ ബാസ്‌കറ്റുമായി അങ്ങോട്ടേക്ക് പോയി ആദി വീണ്ടും ആ പട്ടു പാവാടയെ ഒന്ന് നോക്കി ശേഷം അത് തന്റെ കയ്യിലേക്കെടുത്തു
ശേഷം ഇന്നർ സെക്ഷനടുത്തേക്ക് നടന്നു രൂപ അവിടെ സെയിൽസ് ഗേളുമായി സംസാരിക്കുകയായിരുന്നു ആദിയുടെ കണ്ണ് പെട്ടെന്ന് തന്നെ സെക്ഷനു മുന്നിൽ ഡിസ്പ്ലേ ചെയ്തിരുന്ന ബ്രാ കളിലേക്കു പോയി ശേഷം ആദി രൂപയെ ഒന്നു കൂടി നോക്കി
"അവളുടെ സൈസ് എത്രയായിരിക്കും?"
എന്തോ മനസ്സിൽ കാണക്കുകൂട്ടിയ ശേഷം ഡിസ്പ്ലേയിൽ ഉണ്ടായിരുന്നു ഒരു ഡാർക്ക് ബ്ലൂ നെറ്റ് മോഡൽ ബ്രാ ആദി കയ്യിലേക്കെടുത്തു ശേഷം അത് പട്ടു പാവാടക്കടിൽ മറച്ചു വെച്ചു അല്പനേരത്തിന് ശേഷം രൂപ അവിടേക്ക് എത്തി
രൂപ : നിന്നോട് ഞാൻ പറഞ്ഞതല്ലേ അവിടെ നിന്നാൽ മതിയെന്ന്
പെട്ടെന്നാണ് രൂപ ആദിയുടെ കയ്യിൽ ഇരിക്കുന്ന പട്ടു പാവാട കണ്ടത്
രൂപ : ഇതെന്തിനാടാ നീ എടുത്തത്
ആദി : നിന്നെ ഈ ഡ്രെസ്സിൽ കാണാൻ എന്തോ വല്ലാത്തൊരു ആഗ്രഹം പൈസയുടെ പേരിൽ അത് മാറ്റിവെക്കെണ്ടെന്ന് തോന്നി
രൂപ : ടാ നീ
ആദി : ഉം പിന്നെ നിന്റെ ഷർട്ടിനും പാന്റിനുമൊക്കെ പൈസ തന്നത് അമ്മയാണ് കേട്ടോ
💬 Comments
View all comments