Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
പറഞ്ഞത് ഇഷ്ടത്തിലാണെന്നോ ഏതോ ഒരുത്തിയെ വീട്ടിൽ വിളിച്ചു കയറ്റിയതും പോരാ "
ആദി : കയ്യെടുക്ക് മാമാ ഞാൻ ഒന്ന് പറഞ്ഞോട്ടെ
രാജൻ : നീ ഇനി ഒന്നും പറയണ്ട ഇവളെ ഇപ്പോൾ ഇവിടുന്ന് പറഞ്ഞു വിട്ടേക്കണം
ആദി : പറ്റില്ല മാമ ഇവൾ ഇവിടെ തന്നെ കാണും
അടുത്ത നിമിഷം രാജൻ ആദിയെ തല്ലാനായി കൈ ഉയർത്തി എന്നാൽ പെട്ടെന്ന് തന്നെ ആദിയുടെ അമ്മ ചേട്ടനെ തടഞ്ഞു
അമ്മ : മതിയാക്ക് ചേട്ടാ എന്റെ കുഞ്ഞിനെ ഒന്നും ചെയ്യരുത് ചേട്ടൻ ഇപ്പൊ പോ നമുക്ക്...
രാജൻ : ഓഹ് അപ്പൊൾ ഞാൻ ഇവിടുന്ന് പോകണം അല്ലേ എന്റെ കുഞ്ഞിന് വേണ്ടാത്ത ആഗ്രഹങ്ങൾ മുഴുവൻ കൊടുത്തത് നീ ഒറ്റൊരുത്തിയാ എന്നിട്ടിപ്പോൾ ഞാൻ പോണം അല്ലേ
അമ്മ : ഏട്ടാ
രാജൻ : എന്റെ മോളവിടെ കരഞ്ഞു തളർന്ന് കിടപ്പുണ്ട് അവളോട് ഞാൻ ഇനി എന്താടി പറയേണ്ടത്
ആദി : മാമാ ഞാൻ...
രാജൻ : മാമനൊ ആരുടെ മാമൻ ഇനി നീ എന്നെ അങ്ങനെ വിളിച്ചു പോകരുത് നിന്നെ ഒരു മോനെ പോലെ സ്നേഹിച്ചതിന് എനിക്ക് ഇത് തന്നെ വരണമെടാ ഇനി ഈ വീടുമായി എനിക്ക് ഒരു ബന്ധവുമില്ല എനിക്ക് ഇങ്ങനെ ഒരു അനിയത്തിയുമില്ല ഇതുപോരു മരുമകനുമില്ല ഞാൻ മരിച്ചാൽ പോലും നിങ്ങളൊന്നും എന്റെ വീട്ടിൽ കാലെടുത്തു കുത്തിപോകരുത് ഞാൻ എന്റെ കുടുംബത്തെകാൾ കൂടുതൽ സ്നേഹിച്ചത് നിങ്ങളെയാ അതിനുള്ളത് എനിക്ക് നന്നായി തന്നെ കിട്ടി
രാധ : എന്തൊക്കെയാ ചേട്ടാ ഈ പറയുന്നെ എന്റെ അവസ്ഥ കൂടി ഒന്ന് മനസ്സിലാക്ക് മാളുനെ നിങ്ങളെയോ ചതിക്കണമെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല എന്നാൽ ഇവൻ എന്നെ തോൽപ്പിച്ചു കളഞ്ഞു ഏട്ടാ ഇവളെ ഇവിടുന്ന് പറഞ്ഞു വിടാൻ തന്നെയാ ഞാൻ ശ്രമിച്ചത് എന്നാൽ ഇവർ തമ്മിൽ എല്ലാം കഴിഞ്ഞെന്ന് എന്റെ മോൻ തന്നെ മുഖത്ത് നോക്കി പറയുമ്പോൾ ഞാൻ പിന്നെ എന്താ ചെയ്യേണ്ടത് ഒരു പെണ്ണ്കുട്ടിയുടെ മാനം വെച്ച് കളിക്കാൻ എനിക്ക് പറ്റില്ല ചേട്ടാ എല്ലാം അറിഞ്ഞിട്ടും മാളുവിനെ ഇവിടേക്കു കൊണ്ടുവന്നാൽ അത് അവളോട്
💬 Comments
View all comments