0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]

Author : Kambikathakal Read All Parts 1022

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14

World Famous Haters Part 14 | Author : Fang leng

[ Previous Part ] [www.kkstories.com ]


പിറ്റേന്ന് രാവിലെ

"ടാ ആദി നിനക്ക് ഒരു ദോശ കൂടി കൊണ്ടുവരട്ടെ "

അമ്മ കിച്ചണിൽ നിന്ന് ആദിയോടായി വിളിച്ചു ചോദിച്ചു

ആദി : വേണ്ടമ്മേ

പെട്ടെന്നാണ് കയ്യിൽ പാത്രവുമായി രൂപ അങ്ങോട്ടേക്ക് വന്നത് ശേഷം ആദിയുടെ അടുത്തിരുന്ന് കഴിക്കാൻ തുടങ്ങി ഇത് കണ്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു

രൂപ : ഇളിക്കാതെ ഇരുന്ന് കഴിക്കാൻ നോക്ക്

ആദി : ഈ ചുണ്ട് എന്തൊരു നീറ്റലാ ഇത്രയും പറഞ്ഞു ആദി തന്റെ ചുണ്ടിലെ മുറിവിൽ പതിയെ തൊട്ടു ശേഷം രൂപയെ ഒന്ന് കൂടി നോക്കി

"എന്തൊരു കടിയായിരുന്നെടി എന്റെ ചുണ്ട് പറിച്ചെടുക്കുമെന്നാ ഞാൻ കരുതിയത് "

രൂപ : ഒന്ന് പയ്യെ പറ ആദി അമ്മ കേൾക്കും

ആദി : അതൊക്കെ ഓരോന്നു ചെയ്യുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു

രൂപ : അതിന് നീയല്ലേ തുടങ്ങിയത് റൂമിൽ വന്ന് ഓരോന്ന് കാണിച്ചതും പോര

രൂപയുടെ മുഖം പതിയെ ചുമന്നു

ആദി : എന്ത് കാണിച്ചെന്ന്

രൂപ  : പോ നാണമില്ലാത്തവനെ വഷളൻ

ആദി : അല്ല എന്നെ അടുത്ത് പിടിച്ചു കിടത്തിയതാരാ ങ്ങേ.. എന്നിട്ടിപ്പോൾ ഞാൻ വഷളൻ ആയല്ലേ കുറ്റം ചെയ്യുന്നത് പോലെ തന്നെ കുറ്റകരമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്താ ശരിയല്ലേ

രൂപ : നീ പോയേ ആദി നീ എന്നോട് മിണ്ടണ്ട ഇന്നലെ എന്നെ പറഞ്ഞതോന്നും ഞാൻ മറന്നിട്ടില്ല

ആദി : അതൊക്കെ കോംപ്രമൈസ് ആയില്ലേ നിനക്ക് വിഷമം ഒന്നും ഇല്ലന്നല്ലേ പറഞ്ഞത്

രൂപ : ആര് പറഞ്ഞു എനിക്ക് വിഷമമുണ്ട് നല്ല വിഷമം അതുകൊണ്ട് നീ എന്നോട് മിണ്ടണ്ട

ആദി : നല്ല ചമ്മൽ ഉണ്ടല്ലേ  മുഖം കണ്ടാൽ അറിയാം

അടുത്ത നിമിഷം രൂപ ആദിയുടെ തുട പിച്ചിയെടുത്തു

ആദി : ആ...

"എന്താടാ അവിടെ "

പെട്ടെന്നാണ് അമ്മ അവിടേക്ക് എത്തിയത്

💬 Comments

View all comments