Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]
അതൊന്നും കരുതില്ല നീ തന്നു വിട്ടതാണെന്നു തന്നെയാ ഞാൻ പറഞ്ഞത്
രൂപ : അവരത് വിശ്വസിക്കാനൊന്നും പോകുന്നില്ല
ആദി : വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി പിന്നെയുണ്ടല്ലോ രൂപേ
രൂപ : ഉം
ആദി : അത് പിന്നെ ഇന്നും വാതിൽ ലോക്ക് ചെയ്യണ്ട കേട്ടോ
രൂപ : ? നീ എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും വാങ്ങും... നിനക്ക് ഒരു നാണവുമില്ലേടാ
ആദി : അയ്യേ നീ എന്നെ വെറുതെ തെറ്റിദ്ധരിക്കല്ലേ ഞാൻ ചുമ്മാ അടുത്ത് കിടക്കത്തേ ഉള്ളു വേറെ ഒന്നും ചെയ്യില്ല
രൂപ : അങ്ങനെ അടുത്ത് കിടക്കണ്ട
ആദി : പ്ലീസ് ടി
രൂപ : കൊഞ്ചണ്ട പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല
ആദി : ഓഹ് മൊട ഇതിനൊക്കെ നിന്നെ കെട്ടിയ ശേഷം ഞാൻ പകരം വീട്ടികൊള്ളാം അപ്പോൾ നീ എന്ത് ചെയ്യും എന്നെനിക്ക് ഒന്ന് കാണണം
രൂപ : ആദ്യം മോൻ കെട്ട് എന്നിട്ട് നമുക്ക് നോക്കാം ?
ആദി : ( ശെരിയാക്കി താരാടി നിന്നെ ഞാൻ ഉറക്കത്തില്ല )
ആദി കുറച്ച് കൂടി വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു
****************************************
ഓണം സെലിബ്രേഷന് തലേന്ന് കോളേജ് കഴിഞ്ഞ ശേഷം ആദിയും രൂപയും വീട്ടിൽ
ആദി : അമ്മേ ഞാൻ ഇന്ന് കോളേജിലാണെ കിടക്കുക
അമ്മ : കോളേജിലോ
ആദി : അതെ നാളെ പ്രോഗ്രാം അല്ലേ ഇന്ന് സ്റ്റേയാണ് അവിടെ കുറേ പണികൾ ബാക്കിയുണ്ട്
അമ്മ : അതൊന്നും വേണ്ട പണിയൊക്കെ അവര് ചെയ്തോളും അവിടെ കിടക്കാൻ സൗകര്യമൊന്നും കാണില്ല വെറുതെ ഉറക്കം കളഞ്ഞു അസുഖം വല്ലതും വരുത്തിവെക്കാനായിട്ട്
ആദി : അവിടെ ആള് കുറവാ അമ്മേ
രൂപ : അവിടെ വിഷ്ണുവേട്ടനൊക്കെ ഉണ്ടല്ലോ
ആദി : അവരെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ശെരിയല്ല പ്ലീസ് അമ്മേ
അമ്മ : നീ എന്തെങ്കിലും ചെയ്യ്
ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി
ആദി : എരി തീയിൽ എണ്ണ ഒഴിക്കാൻ നല്ല രസമാണ് അല്ലേ
ആദി രൂപയെ നോക്കി ചോദിച്ചു
രൂപ : അതിന്
💬 Comments
View all comments