0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]

Author : Kambikathakal Read All Parts 2.2K

: അങ്ങനെ അടുത്ത് കിടക്കണ്ട

ആദി : പ്ലീസ് ടി

രൂപ : കൊഞ്ചണ്ട പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല

ആദി : ഓഹ് മൊട  ഇതിനൊക്കെ നിന്നെ കെട്ടിയ ശേഷം ഞാൻ പകരം വീട്ടികൊള്ളാം അപ്പോൾ നീ എന്ത് ചെയ്യും എന്നെനിക്ക് ഒന്ന് കാണണം

രൂപ : ആദ്യം മോൻ കെട്ട് എന്നിട്ട് നമുക്ക് നോക്കാം ?

ആദി : ( ശെരിയാക്കി താരാടി നിന്നെ ഞാൻ ഉറക്കത്തില്ല )

ആദി കുറച്ച് കൂടി വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു

****************************************

ഓണം സെലിബ്രേഷന് തലേന്ന് കോളേജ് കഴിഞ്ഞ ശേഷം ആദിയും രൂപയും വീട്ടിൽ

ആദി : അമ്മേ ഞാൻ ഇന്ന് കോളേജിലാണെ കിടക്കുക

അമ്മ : കോളേജിലോ

ആദി : അതെ നാളെ പ്രോഗ്രാം അല്ലേ ഇന്ന് സ്റ്റേയാണ്‌ അവിടെ കുറേ പണികൾ ബാക്കിയുണ്ട്

അമ്മ : അതൊന്നും വേണ്ട പണിയൊക്കെ അവര് ചെയ്തോളും അവിടെ കിടക്കാൻ സൗകര്യമൊന്നും കാണില്ല വെറുതെ ഉറക്കം കളഞ്ഞു അസുഖം വല്ലതും വരുത്തിവെക്കാനായിട്ട്

ആദി : അവിടെ ആള് കുറവാ അമ്മേ

രൂപ : അവിടെ വിഷ്ണുവേട്ടനൊക്കെ ഉണ്ടല്ലോ

ആദി : അവരെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ശെരിയല്ല പ്ലീസ് അമ്മേ

അമ്മ : നീ എന്തെങ്കിലും ചെയ്യ്

ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി

ആദി : എരി തീയിൽ എണ്ണ ഒഴിക്കാൻ നല്ല രസമാണ് അല്ലേ

ആദി രൂപയെ നോക്കി ചോദിച്ചു

രൂപ : അതിന് ഞാൻ എന്ത് ചെയ്തു

ആദി : അയ്യോ ഒന്നും ചെയ്യാത്ത പാവം ഞാൻ

💬 Comments

View all comments