0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]

Author : Kambikathakal Read All Parts 1051

ഇവിടെ മോളെയും കൊഞ്ചിച്ചോണ്ട് ഇരുന്നോ ഞാൻ പോയി റെഡിയാകട്ടെ

ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി - അല്പസമയത്തിനുള്ളിൽ തന്നെ ആദി റെഡിയായ ശേഷം റൂമിന് പുറത്തേക്കു വന്നു അപ്പോൾ അമ്മ രൂപയ്ക്ക് കണ്ണെഴുതി കൊടുക്കുകയായിരുന്നു

ആദി : ഇതുവരെ ഒരുക്കി തീർന്നില്ലേ

അമ്മ : ദാ കഴിഞ്ഞു എങ്ങനെയുണ്ടടാ

ആദി : കൊള്ളാം പക്ഷെ ഇനി ഇങ്ങനെ ഒരുക്കണ്ട എന്നെക്കാൾ ഇത്തിരി ഭംഗി കൂടുന്നോ എന്നൊരു സംശയം ?

അമ്മ : ഒരു സംശയവും വേണ്ട നിന്നെക്കാൾ ഭംഗി ഇവൾക്ക് തന്നെയാ

ഇത് കേട്ട ആദി വേഗം രൂപയുടെ അടുത്ത് വന്ന് നിന്നു

ആദി : ഞങ്ങൾ നല്ല മാച്ചാണല്ലേ അമ്മേ

അമ്മ : ഉം പോകുന്നതിനു മുൻപ് ഒന്ന് ഉഴിഞ്ഞിടണം

ആദി : ഓഹ് തുടങ്ങി അന്ധവിശ്വാസം

അമ്മ : അല്ലെങ്കിൽ തന്നെ നിനക്ക് എന്തിലാ വിശ്വാസം ഉള്ളത് ശരി നിങ്ങൾ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം

ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി

അല്പസമയത്തിന് ശേഷം

ആദി : അമ്മേ ഞങ്ങൾ ഇറങ്ങട്ടെ സമയം വൈകി

അമ്മ : ശെരി പോയിട്ട് വാ പിന്നെ ഞാൻ ഇന്ന് വെഞ്ഞാറമൂട് വരെ ഒന്ന് പോകും

ആദി : അവിടെ എന്താ വിശേഷം

അമ്മ : ദിവാകരൻ അമ്മാവന്റെ മോന്റെ വീട് പാല്കാച്ചാ അവര് വിളിച്ചിരുന്നു

ആദി : അമ്മ ഒറ്റക്കാണോ പോകുന്നെ

അമ്മ : പിന്നല്ലാതെ ത്രൂ ബസ് ഉണ്ടല്ലോ പിന്നെന്താ

ആദി : അത്രയും ദൂരം ഒറ്റക്ക് പോകുകാന്ന് പറയുമ്പോൾ

അമ്മ : പ്രശ്നം ഒന്നും ഇല്ലടാ ചിലപ്പോൾ ചേട്ടനും ഉണ്ടാകും അവിടെ വച്ചാകുമ്പോൾ ചേട്ടൻ അതികം ദേഷ്യപ്പെടില്ല കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാനും പറ്റും

ആദി : അപ്പോൾ തിരിച്ചു ഞാൻ വന്ന് വിളിക്കാം

അമ്മ : വേണ്ട ഇവള് ഒറ്റക്കല്ലേ ഉള്ളു ഇങ്ങോട്ട് വരുന്ന ആരെങ്കിലും കാണും ഞാൻ അവരുടെ കൂടെ ഇങ്ങ് വന്നോളാം

ആദി : ഉം ശെരി പിന്നെ അവിടെ എത്തിയിട്ട് വിളിച്ചു പറയണം കേട്ടല്ലോ

അമ്മ :

💬 Comments

View all comments