Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]
ശെരി ഞാൻ വിളിക്കാം നിങ്ങള് പോകാൻ നോക്ക്
ഇത് കേട്ട ആദി ബൈക്ക് മുന്നോട്ടെടുത്തു
അല്പസമയത്തിന് ശേഷം ആദി ഒരു പൂക്കടക്ക് മുന്നിൽ ബൈക്ക് നിർത്തി
രൂപ : എന്തിനാടാ ഇവിടെ നിർത്തിയത്
ആദി : അത്തപൂക്കളത്തിനുള്ള പൂ എടുക്കാനുണ്ട് നീ വാ
ഇത്രയും പറഞ്ഞു ആദി രൂപയുമായി പൂക്കടയിലേക്ക് എത്തി
ആദി : ചേട്ടാ രാജീവേട്ടൻ പറഞ്ഞിരുന്ന പൂക്കൾ
ഇത് കേട്ട കടക്കാരൻ ഒരു കിറ്റ് പൂ ആദിക്ക് നൽകി അത് നോക്കിയ ശേഷം ആദി രൂപയുമായി ബൈക്കിനടുത്തേക്ക് തിരികെ നടന്നു
രൂപ : ഇവിടെ നിർത്തിയപ്പോൾ എനിക്ക് പൂ വാങ്ങാൻ വന്നതായിരിക്കുമെന്നാ ഞാൻ ആദ്യം കരുതിയത്
ആദി : അതിന് അവിടെ ചെമ്പരത്തി പൂ ഒന്നും ഇല്ലല്ലോ രൂപേ
രൂപ : ചെമ്പരത്തിപൂ നിന്റെ...
ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു ബൈക്കിൽ കയറി പിന്നാലെ രൂപയും ആദി പതിയെ വണ്ടി മുന്നോട്ടെടുത്തു
ആദി : മൊട്ടെ നിനക്ക് ഏത് പൂവാ വേണ്ടത്
രൂപ : ഹോ പറയേണ്ടതല്ലാം പറഞ്ഞിട്ട് ഒരു കള്ള സ്‌നേഹം
ആദി : എടി ഇതൊക്കെ നീ ദേഷ്യപ്പെടുന്നത് കാണാൻ വേണ്ടി ഞാൻ വെറുതെ പറയുന്നതല്ലേ നിന്നോട് ഇങ്ങനെ ഓരോന്ന് പറഞ്ഞു തർക്കിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാ
രൂപ : ആദ്യമൊന്നും എന്നെ കാണുന്നതേ ഇഷ്ടമല്ലായിരുന്നല്ലോ
ആദി : അതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നെ
രൂപ : നിനക്ക് എന്നോട് നല്ല കലിപ്പായിരുന്നില്ലേ പിന്നെ എങ്ങനെയാ അത് ഇഷ്ടമായി മാറിയത്
ആദി : ഇങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ എങ്ങനെയൊക്കെയോ ഇഷ്ടമായി അത്ര തന്നെ പക്ഷെ നിന്നെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് മാളു കാരണമാ
രൂപ : മാളുവോ
ആദി : അതെ
ആദി കാര്യങ്ങൾ രൂപയോട് വിശദമാക്കി
ആദി : എന്റെ വധുവിന്റെ സ്ഥാനത്ത് നിന്നെ കണ്ടപ്പോൾ ആദ്യം ഞാൻ നെട്ടിപോയി അങ്ങയൊന്നും ഇല്ലെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു പക്ഷെ പെട്ടെന്ന് തന്നെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ബോധ്യമായി അതിന് ശേഷം നിന്നോട് അത് പറയാൻ ഞാൻ
💬 Comments
View all comments