0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng]

Author : Kambikathakal Read All Parts 1054

പെട്ടപാട് അവസാനം പറഞ്ഞപ്പോൾ നിന്റെ റിജക്ഷനും ഞാൻ ആകെ തകർന്ന അവസ്ഥയിലായിപ്പൊയി നിന്നെ ഞാൻ വിളിക്കാത്ത തെറിയൊന്നും ബാക്കി കാണില്ല പറ്റുന്നത്ര നിന്നെ വെറുക്കാനായിരുന്നു പിന്നെ ഞാൻ ശ്രമിച്ചത് പക്ഷെ വിധി നിന്നെ വീണ്ടും എന്റെ അടുത്ത്‌ എത്തിച്ചു

രൂപ : അന്ന് എന്നെ ആ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടില്ലായിരുന്നുവെങ്കിൽ നീ എന്നോട് ഒരിക്കലും മിണ്ടില്ലായിരുന്നോ

ആദി : ഉം.. അറിയില്ല

രൂപ : പക്ഷെ എനിക്കറിയാം നീ മിണ്ടും കാരണം നിനക്ക് എന്നെ അത്രയും ഇഷ്ടമാണ്

ആദി : ഓഹ് അത് നീ മാത്രം പറഞ്ഞാൽ മതിയോ

രൂപ : മതി ഞാൻ മാത്രം പറഞ്ഞാൽ മതി

ആദി : മതിയെങ്കിൽ മതി അപ്പോൾ എനിക്ക് അത്രയും ഇഷ്‌ടമാണെന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് റൂം പൂട്ടില്ലായിരിക്കുമല്ലേ?

രൂപ : തുടങ്ങി തനി സ്വഭാവം തുടങ്ങി മിണ്ടാതെ അവിടെ ഇരുന്നോ വശളാ

ഇത് കേട്ട ആദി ചിരിച്ചുക്കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു

അല്പനേരത്തിനുള്ളിൽ ഇരുവരും കോളേജിനു മുന്നിൽ

രൂപ : ഇവിടെ മതി ഞാൻ നടന്നു വരാം

എന്നാൽ ആദി ബൈക്ക് കോളേജിനുള്ളിലേക്ക് എടുത്തു

രൂപ : ടാ ആരെങ്കിലും കാണും

ആദി : അധികം പേരൊന്നും വന്ന് തുടങ്ങിയിട്ടില്ലടി ഇനിയിപ്പോൾ ആരെങ്കിലും കണ്ടാലും ഒരു പ്രശ്നവുമില്ല

ഇത്രയും പറഞ്ഞു ആദി വണ്ടി പാർക്കിംഗ് ഏരിയയിൽ കൊണ്ടു നിർത്തി

ആദി : എന്നാൽ ശരി ഞാൻ ആദ്യം ക്ലാസ്സിലേക്ക് പോകാം നീ പതിയെ പിന്നാലെ വാ എല്ലാവരും നിന്നെ കണ്ടോന്ന് സർപ്രൈസ് ആകട്ടെ

രൂപ : എന്ത് സർപ്രൈസ് ആകാൻ കോമാളിയെ പോലെ ഉണ്ട് ആരെങ്കിലും എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ കൊല്ലും ഞാൻ

ആദി : നിനക്കെന്തിന്റെ കേടാടി ഞാൻ പറഞ്ഞത് വിശ്വസിക്കണ്ട അമ്മ കൊള്ളാമെന്നു പറഞ്ഞിതല്ലേ

രൂപ : നിങ്ങളൊക്കെ എന്നോടുള്ള സ്‌നേഹം കൊണ്ടു പറയുന്നതല്ലേ

ആദി : എന്നാൽ ശരി നീ വരണ്ട ഏതെങ്കിലും പൊത്തിൽ പോയി ഒളിച്ചിരിക്ക് അതാ നിനക്ക് നല്ലത് ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു

കുറച്ച് സമയത്തിനുള്ളിൽ ആദി

💬 Comments

View all comments