0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 2.8K

എന്നെ കൊന്ന് കളയുമോ

ഇത്രയും പറഞ്ഞു ആദി വീടിനുള്ളിലേക്ക് കയറി

മാളു : ഒന്ന് പോ ചേട്ടാ  എനിക്ക് പേടിയാകുന്നു

ആദി : നീ എന്തിനാടി പേടിക്കുന്നെ

"ആരാ മാളു അത് "

പെട്ടെന്നാണ് അമ്മായി അവിടേക്ക് എത്തിയത്

ആദി : ഞാനാ അമ്മായി

അമ്മായി : നീ... നീ ആരോട് ചോദിച്ചിട്ടാടാ ഇങ്ങോട്ട് വന്നേ

ആദി : ഇവിടെ വരാൻ എനിക്ക് ആരോടെങ്കിലും ചോദിക്കണോ

അമ്മായി : ആദി പോകാൻ നോക്ക്‌ നിന്റെ ആരും ഇവിടെ ഇല്ല ആ മനുഷ്യൻ എങ്ങാനും കണ്ടാൽ അത് മതി ഞങ്ങളെ ഇത്രയും ദ്രോഹിച്ചത് പോരെ ദയവ് ചെയ്ത് ഒന്ന് പോ

ആദി : ഞാൻ എന്ത് ദ്രോഹിച്ചെന്നാ മാമി

അമ്മായി : എനിക്ക് നീ പറയുന്ന ഒന്നും കേൾക്കണ്ട ഞങ്ങളുടെ വീട്ടിൽ നിന്ന് ഇപ്പോൾ ഇറങ്ങണം

ആദി : ഇറങ്ങാം ഞാൻ എല്ലാവർഷവും ഇവിടുന്നല്ലെ സദ്യ കഴിക്കാറ് അത് കഴിച്ചിട്ട് പോകാം

ഇത്രയും പറഞ്ഞു ആദി ഡയനിങ് ടേബിനടുത്തേക്ക്‌ എത്തി

ആദി : എല്ലാം റെഡിയാക്കി വച്ചിട്ടുണ്ടല്ലോ മാമൻ എവിടെ

"എന്താ അവിടെ ഒരു ബഹളം " പെട്ടെന്നാണ് മാമൻ റൂമിൽ  നിന്ന് പുറത്തേക്കു വന്നത് വന്നപാടെ കണ്ടത് ആദിയേയും

"ആരോട് ചോദിച്ചിട്ടാടി ഇവനെ ഇവിടെ കയറ്റിയത് രാജൻ റാണിയോടായി കയർത്തു "

ആദി : എന്നെ ആരും കയറ്റിയതല്ല ഞാൻ കയറിയതാ

രാജൻ : അങ്ങനെ കണ്ടവർക്ക് കയറി നിരങ്ങാൻ ഉള്ളതല്ല എന്റെ വീട് നീയുമായും നിന്റെ അമ്മയുമായും ഇവിടെ ആർക്കും ഒരു ബന്ധവുമില്ല എന്റെ കൈ

💬 Comments

View all comments