0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 1255

വേറെ എന്ത്‌ ഉണ്ടായി

ആദി : എന്ത് ഉണ്ടാകാൻ എനിക്ക് പറയേണ്ടതെല്ലാം ഞാൻ പറഞ്ഞു സദ്യയും കഴിച്ചു ഇനി നമുക്ക് ഒന്നും ചെയ്യാനില്ല അമ്മേ കഴിവതും അവരെ ശല്യപ്പെടുത്താതെ കഴിയാം

അമ്മ : ശെരി രൂപേ നീ ഫ്രിഡ്‌ജിൽ നിന്ന് കുറച്ച് ഐസ് എടുത്ത് കൊടുക്ക് ഇവൻ വെക്കട്ടെ

ആദി : അതൊക്കെ ഞാൻ എടുത്തോളാം നിങ്ങൾ ഒരുങ്ങിക്കോ നമുക്ക് പുറത്ത് പോകണ്ടേ

അമ്മ : ഈ അവസ്ഥയിലോ

ആദി :അതിനെന്താ നിങ്ങൾ ഒരുങ്ങ് പോയിട്ട് വേഗം വരാം

അല്പസമയത്തിനുള്ളി തന്നെ അവർ റെഡിയായി പുറത്തേക്കു പോയി കുറച്ചു ഷോപ്പിങ്ങ് ഒക്കെ നടത്തി പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചു രാത്രിയോട് കൂടി അവർ വീട്ടിലേക്ക്‌ മടങ്ങി എത്തി ഗേറ്റ് തുറന്ന് കതകിനടുത്തേക്ക്‌ എത്തിയ അവർ കണ്ടത് കതകിൽ ചാരി വച്ചിരിക്കുന്ന ഒരു കവറാണ് ആദി അത് പതിയെ കയ്യിലേക്കെടുത്തു

അമ്മ : അതെന്താടാ

ആദി പതിയെ കവറിനുള്ളിലേക്ക്‌ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു

അമ്മ : എന്തടാ

ആദി : ഷർട്ടാ അമ്മേ മാമൻ കൊണ്ട് വച്ചതാണെന്ന് തോന്നു

അമ്മ : ദൈവമേ ഞാൻ പറഞ്ഞതല്ലേ വീട്ടിൽ നിക്കാമെന്ന്

ആദി : സാരമില്ല അമ്മേ മാമന്റെ പിണക്കം മാറി തുടങ്ങി അതുകൊണ്ടാ ഇത് ഇവിടെ കൊണ്ട് വച്ചത് ഞാൻ പറഞ്ഞതല്ലേ മാമന് നമ്മളോട് അങ്ങനെ അധികനാളൊന്നും പിണങ്ങി ഇരിക്കാൻ പറ്റത്തില്ല

അമ്മ : ചേട്ടന്റെ മനസ്സിളക്കാൻ മാത്രം നീ എന്താടാ അവിടെ ചെന്ന് ചെയ്തത്

ആദി : ഞാൻ ഒന്നും ചെയ്തില്ല ഉള്ള കാര്യങ്ങൾ പറഞ്ഞു അത്ര തന്നെ

അമ്മ : എന്തയാലും കാര്യങ്ങളൊക്കെ കലങ്ങി തെളിയും എന്ന് തോന്നുന്നു നിങ്ങള് വാ അകത്ത് കയറാം

***************************************

കുറച്ച് ദിവസത്തിനുള്ളിൽ മാമനും ഞങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പതിയെ പതിയെ അവസാനിച്ചു അമ്മയിൽ നിന്നും രൂപയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ അറിഞ്ഞു അതിന് ശേഷം രൂപയെ അവർക്ക് വലിയ കാര്യമാ മാളുവിന് വേണ്ടി കല്യാണം ആലോചിക്കുന്നതും മാമൻ നിർത്തി പഠിത്തം കഴിഞ്ഞിട്ട് മതി കല്യാണം അല്ലേ ഇപ്പോൾ മാളുവിന്

💬 Comments

View all comments