Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
ട്യൂഷൻ എടുക്കുന്നത് രൂപയാ രണ്ടും ചക്കരയും അടയും പോലെയാ തരം കിട്ടിയാൽ എനിക്കിട്ട് പണിയും ? തിരിച്ചു ഞാനും ഫസ്റ്റ് ഇയർ ശൂന്ന് പറഞ്ഞങ് പോയി നമ്മുടെ ക്ലാസ്സിലെ അധികം പേർക്കും സപ്ലിയൊന്നും ഉണ്ടായിരുന്നില്ല ഉള്ളവർക്കാണെങ്കിൽ ഒന്നൊ രണ്ടോ മാത്രം ഞങ്ങൾ കെമിസ്ട്രികാര് അല്ലെങ്കിലും ബുജികൾ അല്ലേ ? പക്ഷെ സാറ് മാരെയും ടീച്ചർമാരെയും എല്ലാം ഞെട്ടിച്ചത് അജാസ് ആയിരുന്നു അവന് ഒരു സപ്ലിപോലും ഇല്ല അതൊരു അത്ഭുതമായാണ് എല്ലാവരും കണ്ടത് പക്ഷെ അവൻ പഠിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു പിന്നെ സെക്കന്റ് ഇയർ തുടക്കത്തിൽ വലിയൊരു സംഭവം ഉണ്ടായി അത് ഡിപ്പാർട്ട് മെന്റ് മുഴുവൻ കാട്ടു തീ പോലെ പടർന്നു നമ്മുടെ വിഷ്ണുവേട്ടൻ സ്നേഹചേച്ചിയെ പ്രപ്പോസ് ചെയ്തു ? ? പക്ഷെ എന്ത് ചെയ്യാൻ പുള്ളിക്കാരി അടുത്ത സെക്കൻഡിൽ റിജെക്ട് ചെയ്തു സ്നേഹ ചേച്ചിക്ക് വേറെ ഒരുപാട് പണിയുണ്ടെന്ന് ?
പുള്ളികാരനോട് വലിയ താല്പര്യം ഇല്ലെങ്കിലും ഇത് കേട്ടപ്പോൾ എനിക്ക് കഷ്ടം തോന്നി ഞാനും ഇത് അനുഭവിച്ചിട്ടുള്ളതല്ലേ പിന്നെ നമ്മുടെ അഖില് അവനെ അവന്റെ അച്ഛൻ നാട് കടത്തി ഇപ്പോൾ എവിടെ ആണാവോ നന്നായാൽ അവനു കൊള്ളാം ഇങ്ങനെ സംഭവബഹുലമായിൽ തന്നെ സെക്കന്റ് ഇയറും അതിന്റെ അവസാനത്തോട് അടുത്തു ഇന്ന് ഒരുപാട് വിഷമമുള്ളൊരു ദിവസമാണ് നമ്മുടെ വിഷ്ണു ഏട്ടന്റെയും ഗ്യാങ്ങിന്റെയും ബാച്ചിന്റെ സെന്റ് ഓഫ് ഡേ കോളേജിലെ അവരുടെ അവസാന ദിവസം അവർക്ക് വേണ്ടി കുറച്ചു പ്രോഗ്രാംസും ഫുഡും ഞങ്ങൾ തന്നെ അറേഞ്ചാക്കി
പരുപാടികളും ഭക്ഷണവും കഴിഞ്ഞു സീനിയേഴ്സിന് ഓരോരുത്തരായി അവരുടെ ഓർമ്മകൾ പങ്കുവെക്കാൻ തുടങ്ങി
സ്വപ്‍നാ മിസ്സ് : ടാ രാജീവേ ഇനി നീ പറ എങ്ങനെയുണ്ടായിരുന്നു ഈ മൂന്നു വർഷം
ഇത് കേട്ട രാജീവ് പതിയെ മൈക്ക് കയ്യിലെടുത്തു
രാജീവ് : ഇപ്പോൾ എന്താ പറയുക..ഉം എന്തായാലും പരുപാടിയൊക്കെ നന്നായിട്ടുണ്ട് കേട്ടോ ഞങ്ങളെ ഇറക്കി വിടാൻ ആണെങ്കിലും നിങ്ങള് ഒറ്റക്ക് ഇതൊക്കെ ചെയ്തില്ലേ പിന്നെ ഇവിടുത്തെ ക്രിക്കറ്റ് കളി മിസ്സാകും അതാണ് ഒരു വിഷമം പിന്നെ മിസ്സിന്റെ തെറിയും അത് കേൾക്കാതെ ഇനി എങ്ങനെ ജീവിക്കും
💬 Comments
View all comments