Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
എന്നാണ് ഞാൻ ഇപ്പോൾ ആലോചിക്കുന്നത് "
മിസ്സ് : മതിയെടാ മതി...
രാജീവ് : പിന്നെ എന്താ... ഉം ഇത്രയൊക്കെ ഉള്ളു ഒന്നും പറയാൻ കിട്ടുന്നില്ല... ഇനി സ്നേഹ പറയട്ടെ അവളെ കണ്ടാൽ അറിയാം പറയാൻ മുട്ടി നിക്കുവാണെന്ന്
ഇത്രയും പറഞ്ഞു രാജീവ് മൈക്ക് സ്നേഹക്ക് നൽകി
സ്നേഹ : ആദ്യം തന്നെ ഇത്രയും നല്ല സെന്റ് ഓഫ് ഒരുക്കിയതിന് നിങ്ങൾക്ക് ഒക്കെ ഒരുപാട് നന്ദി എന്നായാലും ഒരു ദിവസം പോയല്ലേ പറ്റു അതുകൊണ്ട് എനിക്ക് വലിയ വിഷമം ഒന്നുമില്ല പിന്നെ ഞാൻ ഉണ്ടാക്കിയ സൗഹൃദ ഇവിടെ ഇല്ലേ അതിന്റെ പേരിൽ ഞാൻ എന്നും ഓർമ്മിക്കപ്പെടും എന്ന് കരുതുന്നു ഗീതു, സാന്ദ്രാ എന്റെ ക്ലബ്ബിനെ നന്നായി കൊണ്ട് പോകണം കേട്ടോ പിന്നെ നിങ്ങളെ എല്ലാവരെയും ഞാൻ ഒരുപാട് മിസ്സ് ചെയ്യും ഈ കോളേജ് എനിക്ക് ഒരുപാട് ഓർമ്മകൾ തന്നിട്ടുണ്ട് ഞാൻ കാരണം ചിലർ സന്തോഷിച്ചിട്ടുണ്ട് അതിൽ എനിക്കും ഒരുപാട് സന്തോഷം ഉണ്ട് അതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം പിന്നെ ചിലർ വേദനിച്ചിട്ടുമുണ്ട്
ഇത്രയും പറഞ്ഞു സ്നേഹ വിഷ്ണുവിനെ നോക്കി
"അവരോടൊക്കെ ഞാൻ ക്ഷമ ചോദിക്കുവാണ് പിന്നെ നാളെ മുതൽ ഇവിടെ വരാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം "
സ്നേഹയുടെ കാണ്ണുകൾ പതിയെ നിറഞ്ഞു
മിസ്സ് : ഉം മതി മതി... ചുമ്മാ സന്തോഷത്തോടെ പോകേണ്ട ഒരു ദിവസമായിട്ട് ഞങ്ങളൊക്കെ ഇവിടെ തന്നെ കാണും തോന്നുമ്പോൾ ഇങ്ങോട്ടേക്കു വാ
സ്‌നേഹ : സോറി ഞാൻ അല്പം ഇമോഷണലായി... എന്നാൽ ശെരി ഇനിയും ഓരോന്ന് പറഞ്ഞു നിങ്ങളെ വെറുപ്പിക്കുന്നില്ല
ഇത്രയും പറഞ്ഞു സ്നേഹ മൈക്ക് താഴേക്ക് വച്ച ശേഷം സ്റ്റേജിൽ നിന്നിറങ്ങി
മിസ്സ് : ഇനി ആരാ... വിഷ്ണു നീ ഒന്നും പറഞ്ഞില്ലല്ലോ വാ വന്ന് സംസാരിക്ക്
വിഷ്ണു : എനിക്ക് ഒന്നും പറയാനില്ല മിസ്സേ
മിസ്സ് : ചുമ്മാ കളിക്കാതെ വാടാ എല്ലാവരും സംസാരിച്ചല്ലോ പിന്നെന്താ നിനക്ക്
വിഷ്ണു : ഈ സംസാരമൊക്കെ ബോറു പരുപാടിയാ ഞാൻ അവരോടൊക്കെ നേരിട്ട് സംസാരിച്ചിട്ടുണ്ട്
മിസ്സ് :
💬 Comments
View all comments