Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
ടാ കളിക്കാതെ വാ
ഇത് കേട്ട വിഷ്ണു സ്റ്റേജിലേക്ക് വന്ന് മൈക്ക് വാങ്ങി
"എനിക്കങ്ങനെ പ്രത്തേകിച്ച് ഒന്നും പറയാനില്ല എല്ലാവരും നല്ല പോലെ പഠിക്കുക പിന്നെ ഒരു പ്രശ്നങ്ങളിലും പോയി ചാടാതെയും നോക്കണം ഞാൻ പോകുന്നു എന്നൊന്നും കരുതണ്ട എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി ഞാൻ പറന്നിങ്ങു വരും അപ്പോൾ എല്ലാവരോടും ഒരിക്കൽ കൂടി യാത്ര ചോദിക്കുന്നു "
ഇത്രയും പറഞ്ഞു വിഷ്ണു മൈക്ക് തിരികെ നൽകി
കുറച്ച് പേർ കൂടി സംസാരിച്ച ശേഷം പ്രോഗ്രാം അവസാനിച്ചു കോളേജ് ടൈമിന് ശേഷം എല്ലാവരും പോകുവാനുള്ള ഒരുക്കത്തിൽ
ആദി : എന്താടി ഇങ്ങനെ വിഷമിച്ചിരിക്കുന്നെ
രൂപ : അവരൊക്കെ പോകുകയല്ലേടാ
ആദി : പിന്നെ പോകാതെ എന്നും ഇവിടെ പഠിക്കാൻ പറ്റുമോ അടുത്ത വർഷം നമ്മളും പോകണം
രൂപ : എന്നാലും... എന്തോ ഒരു വിഷമം പോലെ
ആദി : ഉം എല്ലാവർക്കും വിഷമം ഉണ്ടെടി അതൊക്കെ പയ്യെ മാറികോളും
പെട്ടെന്നാണ് വിഷ്ണു അങ്ങോട്ടേക്ക് എത്തിയത്
വിഷ്ണു : നിങ്ങളെന്താ പോകുന്നില്ലേ
ആദി : പോകാൻ ഇറങ്ങുവായിരുന്നു ചേട്ടാ അപ്പോൾ ഇവൾക്ക് വലിയ സങ്കടം
വിഷ്ണു : സങ്കടമോ എന്തിന്
ആദി : നിങ്ങളൊക്കെ പോകുവല്ലേ
വിഷ്ണു : ആണോടി
രൂപ : അത് ചേട്ടാ....
വിഷ്ണു : ഇതിനെന്തിനാടി ഇങ്ങനെ വിഷമിക്കുന്നെ അപ്പോഴായാലും പോകാൻ ഉള്ളതല്ലേ എന്റെ നമ്പർ ഒക്കെ കയ്യിൽ ഇല്ലേ പിന്നെന്താ ടാ ആദിത്യാ പുതിയ പിള്ളേര് അല്പം പ്രശ്നക്കാരാ അവന്മാര് പ്രശ്നത്തിലൊന്നും പോയി ചാടാതെ നോക്കണം കേട്ടല്ലോ പിന്നെ നീ പണ്ടത്തെ പോലെ അടിപിടിക്കൊന്നും പോകരുത്
ആദി : ഇല്ല ചേട്ടാ ഞാൻ ഒരു പ്രശ്നത്തിനും പോകില്ല
വിഷ്ണു : പിന്നെ ഞാൻ എപ്പോഴും പറയുന്നത് പോലെ ഇവളുമായി വഴക്കിടരുത് മനസ്സിലായോ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർത്തേക്കണം ഇടക്കൊക്കെ വിളിക്ക് കേട്ടോ
ആദി : ശെരി ചേട്ടാ
വിഷ്ണു : എന്നാൽ ശെരി ഞാൻ ഇറങ്ങുവാ ഇനി നിന്നാൽ ശെരിയാകില്ല
ഇത്രയും പറഞ്ഞു വിഷ്ണു പോകാനായി ഒരുങ്ങി ശേഷം എന്തോ ആലോചിച്ചുകൊണ്ട്
💬 Comments
View all comments