Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
അവിടെ തന്നെ നിന്നു
വിഷ്ണു : ടാ നിങ്ങളുടെ കല്യാണത്തിന് എന്നെ വിളിക്കണം കേട്ടല്ലോ എന്ത് തിരക്കുണ്ടെങ്കിലും ഞാൻ എത്തും
ഇത്ര കൂടി പറഞ്ഞ ശേഷം വിഷ്ണു അവിടെ നിന്ന് പോയി
ആദി : ഇങ്ങേര് വെറുതെ മനുഷ്യനെ വിഷമിപ്പിക്കാനായിട്ട്... വാ രൂപേ നമുക്കും ഇറങ്ങാം
പിന്നെ കുറച്ച് മാസങ്ങൾക്കുള്ളിൽ സ്വപ്‍നാ മിസ്സും ട്രാൻസ്ഫർ ആയിപോയി അവരോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അവര് പോയതോടെ ആദി അവരെയും നന്നായി മിസ്സ് ചെയ്തു പിന്നീട് പറയത്തക്കകാര്യങ്ങൾ ഒന്നും ഉണ്ടാകാതെ അവരുടെ അവസാനവർഷം കടന്നു പോയി അങ്ങനെ ആദിയും രൂപയും കോളേജിനോട് വിട പറഞ്ഞു
ആറ് മാസങ്ങൾക്ക് ശേഷം ആദിയുടെ പിറന്നാൾ ദിവസം - ആദിയുടെ വീട്
"ഇതാ ഏട്ടാ കുറച്ച് പായസം കൂടി കുടിക്ക് "
രാജൻ : മതിയെടി ഇപ്പോൾ തന്നെ ഷുഗർ കൂടുതലാ
റാണി : ശെരിയാ ചേച്ചി അധികം കൊടുക്കണ്ട
രാധ : അല്പം പായസം കുടിച്ചെന്ന് വച്ച് ഒന്നും വരാൻ പോകുന്നില്ല
രാജൻ : ടി ആദിക്ക് അല്പം കൂടി കൊടുക്ക്
ആദി : അമ്മോ വേണ്ടേ ഇപ്പോൾ തന്നെ വയറ് ഫുള്ളാ
റാണി : പായസം നന്നായിട്ടുണ്ട് കേട്ടോ ചേച്ചി
രാധ : ഇത് രൂപ ഉണ്ടാക്കിയതാ റാണി
റാണി : അല്ലെങ്കിലും അവൾക്ക് നല്ല കൈപുണ്യമാ
രാജൻ : അല്ല മാളുവിനെയും രൂപയെയും കണ്ടില്ലല്ലോ
ആദി : റൂമിലുണ്ട് മാമ രണ്ടും കൂടി മത്സരിച്ചിരുന്നു തള്ളുവാ
രാജൻ : അല്ല അവര് പായസം കുടിച്ചായിരുന്നോ
ആദി : അതൊക്കെ നേരത്തെ തട്ടി വിട്ടിട്ടുണ്ട്
രാജൻ : അപ്പോൾ എന്താ ആദി നിന്റെ അടുത്ത പ്ലാൻ റിസൾട്ട് ഒക്കെ വന്നല്ലോ ഇനിയിപ്പോൾ എന്താ
ആദി : എന്തായാലും പ്രൈവറ്റ് സെക്ടറിൽ ഒന്നും വർക്ക് ചെയ്യാൻ പ്ലാൻ ഇല്ല ഞാൻ pcs നോക്കുന്നുണ്ട് പിന്നെ എനിക്കിപ്പോൾ നല്ല വർക്കും കിട്ടുന്നുണ്ട്
രാധ : ഏട്ടൻ കാരണമാ അവൻ ഒരു കൈ തൊഴിൽ പഠിച്ചത് അതില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കാര്യം കഷ്ടമായേനെ
രാജൻ : ഞാൻ എന്ത്
💬 Comments
View all comments