Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
ചെയ്തെന്നാടി അവന് കഴിവുള്ളത് കൊണ്ട് അവൻ പഠിച്ചു ശെരിക്കും പറഞ്ഞാൽ ഇപ്പോൾ എന്നെക്കാൾ നന്നായി ഇവൻ പണി ചെയ്യും ടാ ആദി ആ സൺ ഇലക്ട്രോണിക്സിന്റെ പ്രോടക്ട്സ് റിപ്പയർ ചെയ്യാൻ സ്ഥിരമായി ഒരാളെ വേണമെന്ന് പറഞ്ഞു നീ നോക്കുന്നുണ്ടോ
ആദി : ഇപ്പോൾ തന്നെ പണി കുറേ ഉണ്ട് അത് കൂടി ഏറ്റാൽ ശെരിയാകില്ല മാമ
രാജൻ : എന്നാൽ ഞാൻ വേറെ ആളെ ഏർപ്പാടാക്കി കൊടുക്കാം പിന്നെ സമയം കിട്ടുമ്പോൾ കടയിലോട്ട് ഒന്നിറങ്ങ്
ആദി : ഞാൻ നാളെ വരാം മാമ അവിടെയും കുറച്ച് വർക്ക് ബാക്കിയുണ്ട്
രാജൻ : എന്നാൽ അങ്ങനെയാകട്ടെ.. പിന്നെ ഒരു പ്രധാന കാര്യം കൂടി ഉണ്ട് അതിന് ഇന്നൊരു തീരുമാനം ഉണ്ടാക്കണം
രാധ : എന്ത് കാര്യമാ ചേട്ടാ
പെട്ടെന്നാണ് മാളുവും രൂപയും റൂമിൽ നിന്ന് അവിടേക്ക് എത്തിയത്
മാളു : അച്ഛാ രൂപച്ചിയെയും നമുക്കിന്നു കൂടെ കൊണ്ട് പോകാം രണ്ട് ദിവസം നമ്മുടെ വീട്ടിൽ നിൽക്കട്ടെ
ആദി : എന്തിന് അതോന്നും പറ്റില്ല
മാളു : ആദിയേട്ടൻ ഒന്നും പറയണ്ട ഞാൻ കൊണ്ട് പോകും
ആദി : നീ പോയേ മാളു അമ്മക്ക് സുഖമില്ലാത്തതാ അതുകൊണ്ട് അവളിവിടെ വേണം
മാളു : അമ്മായിക്ക് ഒരു കുഴപ്പമില്ല ചേട്ടനായിട്ട് ഒന്നും ഉണ്ടാക്കണ്ട
രൂപ : ഞാൻ പിന്നെ ഒരു ദിവസം വരാം മാളു ഇന്നിവിടെ കുറച്ച് ജോലിയുണ്ട്
മാളു : ചേച്ചി എല്ലാ തവണയും ഇത് തന്നെയാ പറയുന്നത് അല്ലെങ്കിലും ആദിയേട്ടൻ പറയുന്നതല്ലേ ചേച്ചി കേൾക്കു
രൂപ : ഹേയ് ഉറപ്പായിട്ടും ഇത്തവണ വരും പ്രോമിസ്സ്
രാധ : അല്ല ചേട്ടന് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട്
രാജൻ : അത് ഇവരുടെ കാര്യം തന്നെയാ നമുക്ക് ഇവരുടെ വിവാഹം നടത്തണ്ടേ ആളുകൾ ഒക്കെ പലതും പറഞ്ഞു തുടങ്ങിയിട്ടുണ്ട് നമ്മുടെ ബന്ധുക്കളിൽ ചിലർ തന്നെ എന്നോട് ചിലത് ചോദിച്ചു
ആദി : ഇവർക്കൊക്കെ ഇത് എന്തിന്റെ കേടാ മാമാ
രാജൻ : അവരെയും കുറ്റം പറയാൻ പറ്റില്ലടാ അവർ നോക്കുമ്പോൾ എന്താ
💬 Comments
View all comments