Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
കണ്ണുകൾ നീറഞ്ഞു
"പിന്നെ വരാതെ എന്റെ കുട്ടികളെ അനുഗ്രഹിക്കാൻ ഞാൻ അവിടെ ഉണ്ടാകും മോനോടാ നന്ദി പറയേണ്ടത് നീ ഇവളെ കൊണ്ട് പോയില്ലായിരുന്നെങ്കിൽ ഇവൾക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടില്ലായിരുന്നു "
ആദി : എന്താ അച്ഛമ്മേ ഇത് സന്തോഷിക്കേണ്ട സമയമായിട്ട്... പിന്നെ അച്ഛമ്മക്ക് ഇവിടെ ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങളുടെ കൂടെ വാ എന്റെ വീട്ടിൽ താമസിക്കാം
"വേണ്ട മോനെ ഇങ്ങനെ കിടന്ന് ഓരോന്ന് പറയുമെങ്കിലും അവളെന്നെ ഉപദ്രവിക്കാറൊന്നുമില്ല എനിക്കിവിടെ ഒരു പ്രശ്നവുമില്ല "
ആന്റി : എന്താ ഇതുവരെ സംസാരിച്ചു കഴിഞ്ഞില്ലേ തള്ളയെ കൂടെ കൊണ്ട് പോകാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് നടക്കില്ല കേട്ടല്ലോ അവരോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല ആളുകളുടെ മുന്നിൽ ഞാൻ മോശകാരിയാകും അമ്മായി അമ്മയെ അടിച്ചിറക്കി എന്നായിരിക്കും നാളെ ഓരോന്ന് പറഞ്ഞു നടക്കുക
അച്ഛമ്മാ : ഞാൻ ഒരിടത്തേക്കും പോകുന്നില്ല പോരെ
ആന്റി : എങ്കിൽ ഇങ്ങ് വാ സംസാരമൊക്കെ മതി
ഇത് കേട്ട രൂപ ആന്റിയുടെ അടുത്തേക്ക് എത്തി
ആന്റി : എന്താടി
രൂപ : എന്റെ കല്യാണമാണ് നിങ്ങളൊക്കെ അല്ലാതെ എനിക്ക് വിളിക്കാൻ വേറെ ആരുമില്ല ആന്റി വരണം അച്ഛമ്മയെയും കൊണ്ട് വരണം എനിക്ക് സ്വത്തും പണവും ഒന്നും വേണ്ട എന്നെ ശപിക്കാതിരുന്നാൽ മാത്രം മതി
ആന്റി : ഞാൻ എന്തിനാടി നിന്നെ ശപിക്കുന്നെ എനിക്ക് വരാൻ പറ്റുമോ എന്നറിയില്ല തള്ളയെ വിട്ടേക്കാം
ആദി : ശെരി രൂപേ നമുക്ക് ഇറങ്ങാം
ഇത് കേട്ട രൂപ പോകാനായി ഒരുങ്ങി
ആന്റി : നിക്ക് ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു ആന്റി വീടിനുള്ളിലേക്ക് പോയി അല്പസമയത്തിനുള്ളിൽ ഒരു ബോക്സുമായി തിരികെ എത്തി
ആന്റി : ഇതാ കുറച്ച് സ്വർണ്ണമാ വച്ചോ
ആദി : വേണ്ട ആരുടെയും ഔദാര്യം അവൾക്ക് വേണ്ട അവൾക്കുള്ളത് ഞാൻ വാങ്ങി കൊടുത്തോളാം
രൂപ : വേണ്ട ആന്റി അല്ലെങ്കിലും ഇതൊന്നും ഞാൻ ഇടാറില്ല
ആന്റി : എനിക്ക് നിന്നോട് സ്നേഹം ഉള്ളത് കൊണ്ടുന്നുമല്ല ഇത് തരുന്നത് നിന്റെ അച്ഛന് നിനക്ക് വേണ്ടി എടുത്ത് വച്ചിരുന്നതാ തരുന്നതിന് മുൻപ്
💬 Comments
View all comments