0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 1267

അയാള് പോയി ഇത് ഇവിടെ ഇരുന്നിട്ട് ഒരു കാര്യവുമില്ല കൊണ്ട് പൊക്കൊ

അച്ഛമ്മ : വാങ്ങിച്ചോ മോളെ എന്റെ കുഞ്ഞിന്റെ ആത്മാവിന് സന്തോഷമാകും

ആന്റി : പിടിക്കുന്നെങ്കിൽ പിടിക്ക് എനിക്ക് വേറെ പണിയുണ്ട്

ഇത്രയും പറഞ്ഞു രൂപയുടെ കയ്യിൽ അത് വച്ച് കൊടുത്ത ശേഷം അവർ അകത്തേക്ക്‌ പോയി

രൂപ പതിയെ ആദിയെ നോക്കി

അച്ഛമ്മ : അച്ഛൻ തന്നതാണെന്ന് കരുതിയാൽ മതി അവളെ കൊണ്ട് ഇപ്പോൾ ഇങ്ങനെ തോന്നിച്ചത് നിന്റെ അച്ഛൻ തന്നെയാ

രൂപ : ശെരി അച്ഛമ്മേ

ഇത്രയും പറഞ്ഞു രൂപ ആദിക്കൊപ്പം പുറത്തേക്ക് നടന്നു

രൂപ : ഞാൻ വേണമെന്ന് കരുതി വാങ്ങിയതല്ല

ആദി : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ

രൂപ : എന്നാലും...

ആദി : കുഴപ്പമൊന്നും ഇല്ലെടി നിന്റെ അച്ഛൻ വാങ്ങി വച്ചതല്ലേ അച്ഛമ്മ പറഞ്ഞത് പോലെ നിന്റെ അച്ഛന് സന്തോഷമായി കാണും

ഇത് കേട്ട രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

**************************

അങ്ങനെ കല്യാണദിവസം എത്തി കുറച്ചു പേരെ വിളിച്ചാൽ മതി എന്ന് കരുതിയെങ്കിലും എല്ലാവരെയും വിളിച്ചു വന്നപ്പോൾ കുറച്ചധികം ആളുകൾ ആയി പോയി എങ്കിലും ഒരു കുറവും ഇല്ലാതെ തന്നെ കല്യാണം നടന്നു ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആദി എന്റെ കഴുത്തിൽ താലി ചാർത്തി ചെറിയ വിറയൽ ഒക്കെ ഉണ്ടായിരുന്നെങ്കിലും ആദി അതൊക്കെ അഡ്ജസ്റ്റ് ചെയ്തു അച്ഛമ്മയോടൊപ്പം ആന്റിയും വിവാഹത്തിന് വന്നു പക്ഷെ ദൂരേ നിന്ന് നോക്കുക മാത്രമാണ് ചെയ്തത് കല്യാണം കഴിഞ്ഞ ഉടനെ അച്ഛമ്മയെ കൊണ്ട് പോകുകയും ചെയ്തു വിഷ്ണു ഏട്ടൻ നേരത്തെ തന്നെ എത്തിയിരുന്നു വിവാഹകാര്യം പറഞ്ഞപ്പോൾ പുള്ളിയുടെ ഒരു സന്തോഷം കാണമായിരുന്നു എന്തൊ ഗിഫ്റ്റൊക്കെയായിട്ടാ പുള്ളി വന്നത് വിഷ്ണു ഏട്ടൻ ഇപ്പോൾ എസ് ഐ സെലക്ഷനോക്കെ പാസായി നിക്കുവാണ് പിന്നെ സ്നേഹ ചേച്ചിയും രാജീവ് ഏട്ടനും അവരും വന്നിരുന്നു രാജീവ് ഏട്ടൻ ഇപ്പോൾ രഞ്ജി സെലക്ഷന് പോകാൻ തയ്യാറെടുക്കുവാണ് കിട്ടുമെന്ന് പ്രതീക്ഷിക്കാം പിന്നെ സ്നേഹചേച്ചി പല സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു ആരതി ചേച്ചി uk യിലാണ് അതുകൊണ്ട് വരാൻ പറ്റിയില്ല

💬 Comments

View all comments