0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 2.8K

കാണാൻ പോയപ്പോൾ ഇനി വരരുതെന്നല്ലേ ആന്റി പറഞ്ഞത്

ആദി : അവരോട് പോകാൻ പറ നമ്മൾ പോകും നിന്റെ അച്ഛമ്മയെ കല്യാണത്തിന് ക്ഷണിക്കും എന്താ പോരെ

രൂപ : ഉം മതി

ആദി : എന്നാൽ പിന്നെ ഇതൊക്ക ഓർത്ത് ടെൻഷൻ അടിക്കാതെ മോള് നമ്മുടെ വിവാഹത്തെ പറ്റി മാത്രം ചിന്തിക്കാൻ നോക്ക്‌ ?

ഒരാഴ്ച്ചക്ക്‌ ശേഷം

അമ്മ : ദൈവമേ കല്യാണദിവസം ഇങ്ങ് അടുക്കുവാണല്ലോ ഇനി എന്തൊക്കെയാ ചെയ്യാൻ കിടക്കുന്നത്

ആദി : അതൊക്കെ സമയത്ത് നടക്കും അമ്മേ വെറുതെ ടെൻഷൻ ആകണ്ട

അമ്മ : എന്തയാലും ഒരുപാട് പരാതി കേൾക്കേണ്ടി വരും എല്ലാവരെയുമൊന്നും വിളിക്കണ്ട എന്നല്ലേ ചേട്ടന്റെ തീരുമാനം

ആദി : അതാ നല്ലത് ആർഭാടം ഒന്നുമില്ലാത്ത ഒരു കല്യാണം അത് മതി

അമ്മ : നമ്മൾ ഇങ്ങനെയൊക്കെ തീരുമാനിക്കുന്നു അവൾക്കും പല ആഗ്രഹങ്ങളും ഉണ്ടാകില്ലേ ആദി അതാ ഇപ്പോൾ എന്റെ ചിന്ത

ആദി : ഞാൻ ഇതിനെ പറ്റിയൊക്കെ അവളോട് ചോദിച്ചതാ അമ്മേ അവൾക്കും ഇത് തന്നെയാ താല്പര്യം പിന്നെ സ്വർണ്ണം ഒന്നും ഇല്ലെന്ന് കരുതി അമ്മ വിഷമിക്കണ്ട ആവശ്യത്തിനുള്ളത് നമുക്ക് എടുക്കാം

അമ്മ : നീ കാശ് വല്ലതും കരുതി വച്ചിട്ടുണ്ടോ

ആദി  : അധികം ഒന്നുമില്ല എങ്കിലും ഉണ്ട്

അമ്മ : ഉം അത് നന്നായി എന്റെ അക്കൗണ്ടിലും കുറച്ച് പൈസയുണ്ട് എല്ലാം കൂടി വച്ച് പറ്റുന്നത് പോലെ നമുക്ക് നടത്താം

ആദി : അത് മതി അമ്മേ നമ്മുക്ക് വേറെ ആരെയും കാണിക്കാൻ ഇല്ലല്ലോ പിന്നെ ഇന്ന് ഞാനും

💬 Comments

View all comments