Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
അല്ലേ അതൊക്കെ പോയില്ലേ
ആദി : എന്ത് പോയി.. ആദ്യ രാത്രിയൊക്കെ നമുക്ക് ഇതിനെക്കാൾ സൂപ്പർ ആക്കാം പോരെ
രൂപ : അല്ല നീ ഇതൊക്കെ എവിടുന്നാ പഠിച്ചേ അതും പൊക്കിയെടുത്തൊക്കെ നിനക്ക് വേറെ ആരെങ്കിലും...
ആദി : ദേ ഞാൻ നല്ലത് തരും കേട്ടോ വേറെ ആരെങ്കിലും പോലും നിനക്ക് എന്താടി പൊട്ടി അതൊക്കെ ഓരോ തുണ്ട് കണ്ട് പഠിച്ചതാ
രൂപ : അയ്യേ അതൊക്കെ കാണുവോ
ആദി : എന്ത് അയ്യേ ഇപ്പോൾ പെണ്ണുങ്ങൾ വരെ കാണും പിന്നെ അല്ലേ
രൂപ : ഞാൻ കാണത്തില്ല
ആദി : അതിന് കാണാൻ നിന്റെയടുത്ത് ആകെ ആ പൊട്ട ഫോൺ അല്ലേ ഉണ്ടായിരുന്നുള്ളു പിന്നെ നീ ആണെങ്കിൽ നെറ്റും ചെയ്യില്ല ഒടുക്കത്തെ പിശുക്കല്ലേ
രൂപ : പൊട്ടഫോൺ നിന്റെ... കണ്ടവള് മാരെ കാണുന്നതും പോര ഇനി എങ്ങാനും കണ്ടാൽ കൊല്ലും ഞാൻ
ആദി : ഇനി എന്തിനാ കാണുന്നെ എനിക്ക് നീ ഇല്ലേ
ഇത് കേട്ട രൂപ പതിയെ ചിരിച്ചു
ആദി : നീ ഇരിക്ക് എന്നിട്ട് കഴിക്കാൻ നോക്ക് സമയം വൈകി
ഇത് കേട്ട രൂപയും ഭക്ഷണം കഴിക്കാൻ തുടങ്ങി
ഭക്ഷണത്തിനെല്ലാം ശേഷം ഉച്ചസമയം രൂപ റൂമിൽ തന്റെ ഡ്രെസ്സും മറ്റും അടുക്കി വെക്കുകയായിരുന്നു ആദി പതിയെ അവളെ പിന്നിലൂടെ കെട്ടിപിടിച്ചു
രൂപ : ആദി...
ആദി : ഉം...
രൂപ : വിടെടാ.. ഇതാ കുഴപ്പം ഒരു തവണ സമ്മതിച്ചാൽ പിന്നെ സ്വസ്ഥത തരില്ല മിണ്ടാതെ ഇരുന്നോണം കേട്ടല്ലോ
ആദി : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ
ഇത്രയും പറഞ്ഞു ആദി രൂപയോട് കുറച്ച് കൂടി ചേർന്ന് നിന്നു അവളുടെ കവിളിൽ കടച്ചു
രൂപ : ആ..
ശേഷം പതിയെ അവിടെ മുത്തമ്മിട്ടു
പെട്ടെന്നാണ് ഗേറ്റ് തുറക്കുന്ന ശബ്ദം അവർ കേട്ടത്
രൂപ : അമ്മ വന്നെന്നാ തോന്നുന്നെ വാ
ഇത്രയും പറഞ്ഞു രൂപ ഹാളിലേക്ക് പോയി പിന്നാലെ ആദിയും
ആദി : അമ്മ വന്നോ ബസ് സ്റ്റോപ്പിൽ വന്നിട്ട് എന്നെ വിളിച്ചുകൂടായിരുന്നോ ഞാൻ
💬 Comments
View all comments