0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 2.9K

കഴിഞ്ഞതോടെ അജാസ് വീട് മാറി പിന്നെ പിന്നെ ആദിയുമായുള്ള കണക്ഷൻ കട്ടായി അവനെ വിളിക്കാൻ പരമാവധി നോക്കി പക്ഷെ നടന്നില്ല ഇപ്പോൾ എവിടെ ആണാവോ...

"എന്താ മൊട്ടെ കുത്തിയിരുന്ന് എഴുതുന്നത് "

പെട്ടെന്നാണ് ആദി റൂം തുറന്ന് അകത്തേക്ക്‌ വന്നത്

രൂപ : ഹേയ് ഞാൻ വെറുതെ ഇന്നത്തെ ഡയറി എഴുതിയതാ

ആദി : കല്യാണദിവസവും ഡയറിയോ കൊള്ളാല്ലോ

രൂപ : എന്താ കല്യാണ ദിവസം ഡയറി എഴുതി കൂടാ എന്നുണ്ടോ

ആദി : ഹേയ് ഇല്ല..

ഇത്രയും പറഞ്ഞു ആദി ഡോർ ക്ലോസ് ചെയ്തു

"പിന്നെ ഡയറിയിൽ ഇന്ന് നടക്കുന്ന എല്ലാ കാര്യവും എഴുതുമായിരിക്കും അല്ലേ ?"

രൂപ : വഷളൻ ഇങ്ങോട്ട് വാ ഞാൻ കാണിച്ചു തരാം ?

ആദി : നീ കാണിക്കണ്ട ഞാൻ കണ്ടോളാം ?

രൂപ : നീ... ഉം ശെരിയാക്കി തരാം നീ എന്റെ ദേഹത്ത് തൊട്ടത് പോലെ തന്നെ

ആദി : അതിനിടക്ക് പിണങ്ങിയോ ഇതിനാണോ ഇത്രയും കാത്തിരുന്നത് ഒരു തമാശ പറയാൻ പോലും പറ്റില്ല

രൂപ : നല്ല തമാശ ഇതിനെ വഷളത്തരം എന്നാ പറയാറ്

ആദി : ഓഹ് സോറി പോരെ

ഇത്രയും പറഞ്ഞു മേശപ്പുറത്തിരുന്ന പാൽ എടുത്ത് പകുതി കുടിച്ച ശേഷം ബാക്കി അവൻ രൂപയ്ക്ക്‌ നേരെ നീട്ടി അവൾ അത് വാങ്ങിയ ശേഷം ബാക്കി കൂടി കുടിച്ചു

ആദി : കൊള്ളാമോ

രൂപ : ഉം

ആദി : ഇപ്പോൾ പിണക്കമൊക്കെ മാറിയോ

രൂപ : ഇല്ല കുറച്ച് കൂടി ബാക്കിയുണ്ട്

💬 Comments

View all comments