Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
നിന്റെ നടത്തവും...
രൂപ : അമ്മേ ഞാൻ...
അമ്മ : ഞാൻ ഇന്നലെ തന്നെ വരേണ്ട തായിരുന്നു എല്ലാം എന്റെ തെറ്റാ നിങ്ങളെ ഒറ്റക്ക് നിർത്താൻ പാടില്ലായിരുന്നു
രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
അമ്മ : നീ എന്തിനാ കരയുന്നെ ഞാൻ നിന്നെ വഴക്ക് പറഞ്ഞതല്ല... ഉം പോട്ടെ നിങ്ങള് അബദ്ധം ഒന്നും കാണിക്കാതിരിക്കാനാ ഞാൻ ഓരോന്ന് പറയുന്നെ നിങ്ങള് വലിയ കുട്ടികൾ അല്ലേ എന്തെങ്കിലും പറ്റിപോയാൽ പിന്നെ...
രൂപ : സോറി അമ്മേ... ഞാൻ..
അമ്മ : സോറി ഒന്നും പറയണ്ട ഇതൊക്കെ നിങ്ങളുടെ പ്രായത്തിന്റെ കുഴപ്പമാ ഇനി ഇങ്ങനെയൊന്നും ഉണ്ടാകാതെ നോക്കണം മനസ്സിലായൊ പഠിത്തം കഴിഞ്ഞ ഉടനെ നിങ്ങളുടെ വിവാഹം നടത്താം അതുവരെ മോള് വേണം അവനെ നിയന്ദ്രിക്കാൻ അപ്പോഴേക്കും ഒരു കുഞ്ഞിനെയൊക്കെ നോക്കാനുള്ള പക്വത നിങ്ങൾക്കാകും എനിക്ക് ഇതൊന്നും അവനോട് പറയാൻ പറ്റില്ല അതാ മോളോട് പറയുന്നെ ഇതിന്റെ പേരിൽ വിഷമിക്കുകയൊന്നും ചെയ്യരുത്
രൂപ : ശെരി അമ്മേ എനിക്ക് മനസ്സിലായി
അമ്മ : എന്നാൽ മോള് പോയി കിടന്നോ നിന്റെ മുഖത്തും നല്ല ക്ഷീണം ഉണ്ട്
രൂപ : സാരമില്ല അമ്മേ...
അമ്മ : പൊക്കൊ ഇവിടെ ഇനി ജോലിയൊന്നും ബാക്കിയില്ലല്ലോ മോള് കുറച്ച് നേരം കിടന്നോ
ഇത് കേട്ട രൂപ പതിയെ കിച്ചണിൽ നിന്ന് പുറത്തേക്കു പോയി
അന്നേ ദിവസം രാത്രിഭക്ഷണ സമയം
രൂപ : ആദി അമ്മക്ക് എല്ലാം മനസ്സിലായടാ
ആദി : എന്ത് മനസ്സിലായി തല്ലിന്റെ കാര്യമോ
രൂപ : അല്ലടാ മറ്റേ കാര്യം
ആദി : നീ ഒന്ന് പോയേ അയ്യേ... ചുമ്മാ ഓരോന്ന് പറയല്ലേ
രൂപ : സത്യമാടാ എന്നോട് ഇങ്ങോട്ട് ചോദിച്ചു ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി
ആദി : ദൈവമേ ഇതൊക്കെ അമ്മക്ക് എങ്ങനെ
രൂപ : നമ്മുടെ മുഖത്തെ ക്ഷിണം കണ്ടപ്പോൾ പിടികിട്ടികാണും
ആദി : ഹോ... ഇനിയിപ്പോൾ...അമ്മ നിന്നെ വഴക്കെങ്ങാനും പറഞ്ഞോ
രൂപ : അമ്മ പാവമായത് കൊണ്ട് ഒന്നും പറഞ്ഞില്ല വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കൊന്നേനെ ആദി ഞാൻ
💬 Comments
View all comments