0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 1230

ഞാനാ അമ്മായി

അമ്മായി : നീ... നീ ആരോട് ചോദിച്ചിട്ടാടാ ഇങ്ങോട്ട് വന്നേ

ആദി : ഇവിടെ വരാൻ എനിക്ക് ആരോടെങ്കിലും ചോദിക്കണോ

അമ്മായി : ആദി പോകാൻ നോക്ക്‌ നിന്റെ ആരും ഇവിടെ ഇല്ല ആ മനുഷ്യൻ എങ്ങാനും കണ്ടാൽ അത് മതി ഞങ്ങളെ ഇത്രയും ദ്രോഹിച്ചത് പോരെ ദയവ് ചെയ്ത് ഒന്ന് പോ

ആദി : ഞാൻ എന്ത് ദ്രോഹിച്ചെന്നാ മാമി

അമ്മായി : എനിക്ക് നീ പറയുന്ന ഒന്നും കേൾക്കണ്ട ഞങ്ങളുടെ വീട്ടിൽ നിന്ന് ഇപ്പോൾ ഇറങ്ങണം

ആദി : ഇറങ്ങാം ഞാൻ എല്ലാവർഷവും ഇവിടുന്നല്ലെ സദ്യ കഴിക്കാറ് അത് കഴിച്ചിട്ട് പോകാം

ഇത്രയും പറഞ്ഞു ആദി ഡയനിങ് ടേബിനടുത്തേക്ക്‌ എത്തി

ആദി : എല്ലാം റെഡിയാക്കി വച്ചിട്ടുണ്ടല്ലോ മാമൻ എവിടെ

"എന്താ അവിടെ ഒരു ബഹളം " പെട്ടെന്നാണ് മാമൻ റൂമിൽ  നിന്ന് പുറത്തേക്കു വന്നത് വന്നപാടെ കണ്ടത് ആദിയേയും

"ആരോട് ചോദിച്ചിട്ടാടി ഇവനെ ഇവിടെ കയറ്റിയത് രാജൻ റാണിയോടായി കയർത്തു "

ആദി : എന്നെ ആരും കയറ്റിയതല്ല ഞാൻ കയറിയതാ

രാജൻ : അങ്ങനെ കണ്ടവർക്ക് കയറി നിരങ്ങാൻ ഉള്ളതല്ല എന്റെ വീട് നീയുമായും നിന്റെ അമ്മയുമായും ഇവിടെ ആർക്കും ഒരു ബന്ധവുമില്ല എന്റെ കൈ മെനക്കെടുത്തിക്കാതെ ഇവിടുന്ന് പോകാൻ നോക്ക്

ആദി : അല്ല മാമി എനിക്ക് എല്ലാവർഷവും തരാറുണ്ടായിരുന്ന ഡ്രസ്സ്‌ കിട്ടിയില്ല

രാജൻ : നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാകില്ലേ

ഇത്രയും പറഞ്ഞു രാജൻ ആദിയുടെ കുത്തിനു പിടിച്ചു

മാളു : വേണ്ട അച്ഛാ വിട്ടേക്ക്

റാണി : വേണ്ട അവൻ പൊക്കൊട്ടെ

ആദി : ഇതൊക്കെ കാട്ടി എന്നെ പേടിപ്പിക്കേണ്ട അങ്ങനെ പോകാൻ അല്ല ഞാൻ വന്നത്

അടുത്ത നിമിഷം രാജന്റെ കൈ ആദിയുടെ കരണത്ത്‌ പതിഞ്ഞു അടികൊണ്ട ആദി അല്പനേരം കരണം പൊത്തി അവിടെ നിന്നു ശേഷം പതിയെ ചെകിടിൽ നിന്ന് കൈ മാറ്റി അവിടെ രാജന്റെ അഞ്ചു വിരലുകളും പതിഞ്ഞു കിടക്കുന്നുണ്ടായിരുന്നു അവന്റെ ചുണ്ടും പൊട്ടി ചോര ഒലിക്കുകയായിരുന്നു

ഇത് കണ്ട മാളു കരയുവാൻ

💬 Comments

View all comments