Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
ഞാൻ ഇവിടെ പെട്ടു പോയടാ
ആദി : പെട്ടുപോയോ
അമ്മ : അതെ ഇറങ്ങാൻ അല്പം വൈകി ഇനിയിപ്പോൾ രാത്രിയെ ബസ് ഉള്ളു അതിൽ പോകണ്ടെന്നാ ഇവിടെ എല്ലാവരും പറയുന്നത് പിന്നെ അങ്ങോട്ട് വരുന്ന ആരും ഇവിടെ ഇല്ലതാനും നാളെ ഇവര് തന്നെ കൊണ്ടാക്കിതരാം എന്നാ പറയുന്നെ
ആദി : അപ്പോൾ ഇന്ന് വരില്ലേ
അമ്മ : ഇവര് വിടുന്നില്ലടാ രാത്രി യാത്ര വേണ്ടെന്നാ പറയുന്നെ
ആദി : അത് ശെരിയാ രാത്രി വരണ്ട സമാധാനമായിട്ട് നാളെ വന്നാൽ മതി
അമ്മ : ഉം ശരി അവൾ അവിടെ ഇല്ലേ
ആദി : ഉം അടുത്തുണ്ട്
അമ്മ : ഫോൺ ഒന്ന് കൊടുത്തെ
ആദി : രൂപേ ഇന്നാ അമ്മക്ക് സംസാരിക്കണമെന്ന്
രൂപ : ഹലോ അമ്മേ
അമ്മ : മോളെ എനിക്കിന്ന് ഇവിടുന്ന് ഇറങ്ങാൻ പറ്റിയില്ല എന്തായാലും ഇനി നാളെയേ വരാൻ പറ്റു ഫ്രിഡ്ജിൽ മാവ് ഇരിപ്പുണ്ട് നിങ്ങൾ എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോ അല്ലെങ്കിൽ അവനോട് പറഞ്ഞു എന്തെങ്കിലും പുറത്ത് നിന്ന് വാങ്ങിക്ക്
രൂപ : ശെരിയമ്മേ
അമ്മ : മോൾക്ക് ബുദ്ധിമുട്ട് ആയല്ലേ
രൂപ : ഹേയ് ഇല്ലമ്മേ അമ്മ ഇവിടുത്തെ കാര്യം ഓർത്തു ടെൻഷൻ ആകണ്ട
അമ്മ : ഉം ശെരി ഫോൺ ആദിക്ക് കൊടുക്ക്
ആദി : പറയമ്മേ
അമ്മ : ടാ പിന്നെ.. ഞാൻ ഇല്ലെന്ന് കരുതി കുരുത്തകേട് ഒന്നും കാണച്ചേക്കരുത് മനസ്സിലായോ
ആദി : ഹേയ് ഇല്ലമ്മേ ഞാൻ അങ്ങനെ ചെയ്യോ ?
അമ്മ : ഉം ശെരി വെച്ചോ
ഇത്രയും പറഞ്ഞു അമ്മ ഫോൺ വച്ചു
ആദി : അമ്മോ ഇന്ന് കിട്ടേണ്ട തെറിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
രൂപ : അമ്മ നാളെ ഇങ്ങോട്ട് വരും അപ്പോൾ കിട്ടികോളും
ആദി : അത് നാളെയല്ലേ അതുവരെ രക്ഷപ്പെട്ടല്ലോ പിന്നെ രൂപേ ഇന്ന് നമ്മള് മാത്രമേ ഉള്ളു
രൂപ : അതിന്
ആദി : അതിന് ഒന്നുമില്ല ഞാൻ വെറുതെ പറഞ്ഞെന്നെ ഉള്ളു
രൂപ : ശെരി ഞാൻ
💬 Comments
View all comments