Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
ആദി : എല്ലായിടത്തും നീലിച്ചിരിക്കുവാണല്ലോ ദൈവമേ
ഇത് പറയുബോൾ രൂപയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ആദി : ഓഹ് വീണ്ടും തുടങ്ങി ഇത് നാളെ അങ്ങ് പോകുമെടി
ഇത്രയും പറഞ്ഞു ആദി രൂപയുടെ മൂക്കിലേക്ക് പതിയെ തടകി
ആദി : എന്റെ കാര്യം മാത്രം നോക്കാതെ നിന്റെ കാര്യം കൂടി ശ്രദ്ധിക്കടി നല്ല വേദനയുണ്ടെന്ന് എനിക്ക് അറിയാം
ഇത്രയും പറഞ്ഞു ആദി പതിയെ രൂപയുടെ മൂക്കിൽ മുത്തി
രൂപ : ഒന്നുമില്ലടാ അപ്പൊഴത്തെ ഒരു വേദനയെ ഉണ്ടായിരുന്നുള്ളു
ആദി : ആ കണ്ണിലെ പാട് ഒന്ന് മാറിയതെ ഉള്ളു അതിനിടക്ക് ആ കോപ്പമ്മാര് വിഷ്ണുവേട്ടൻ വന്നത് കൊണ്ടാ ഇല്ലായിരുന്നെങ്കിൽ
രൂപ : മതി വെറുതെ ദേഷ്യപ്പെട്ട് ഉള്ള എനർജി കൂടി കളയണ്ട ഞാൻ പോയി ഒരു ചായ ഇട്ടോണ്ട് വരാം അതുവരെ മിണ്ടാതെ ഇരിക്ക്
രൂപ പതിയെ കിച്ചണിലേക്ക് പോയി
അല്പസമയത്തിന് ശേഷം
ആദി :അമ്മയെ കണ്ടില്ലല്ലോ വരേണ്ട സമയം കഴിഞ്ഞില്ലേ
രൂപ : വരുമെടാ ബസിൽ അല്ലേ ബ്ലോക്ക് വല്ലതുമായികാണും
ആദി : എന്ത് ബ്ലോക്ക് ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ
ആദി ഫോൺ എടുത്ത് അമ്മയെ വിളിച്ചു
ആദി : എടുക്കുന്നില്ലല്ലോ ദൈവമേ
രൂപ : ഇങ്ങനെ ടെൻഷൻ ആകല്ലേ ആദി അമ്മ വരും
ആദി : എന്ത് വരുമെന്ന് താമസ്സിക്കുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞുകൂടെ
സമയം പിന്നെയും കടന്നു പോയി
ആദി : ഓഹ് അമ്മക്കെന്താ ചെവികേൾക്കില്ലെ ഈ ഫോൺ ഒന്ന് എടുത്താൽ എന്തായി പോകും സമയം 6 കഴിഞ്ഞു ഇനിയിപ്പോൾ..
പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത് അത് അമ്മയായിരുന്നു ആദി വേഗം ഫോൺ എടുത്തു
ആദി : അമ്മ ഇതെവിടെയാ ഞാൻ എത്ര നേരമായി വിളിക്കുന്നു മനുഷ്യനെ എന്തിനാ ഇങ്ങനെയിട്ട് പേടിപ്പിക്കുന്നെ
അമ്മ : ഫോൺ സൈലന്റിലായിപോയെടാ
ആദി : ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ മനുഷ്യൻ ഇവിടെ.. താമസിക്കുമെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞുകൂടെ ഇപ്പോൾ എവിടെയെത്തി ഞാൻ ബസ് സ്റ്റോപ്പിൽ വന്ന് നിക്കാം
അമ്മ : ടാ അത് പിന്നെ
💬 Comments
View all comments