Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
പിന്നെ ഞാൻ എന്താടാ പറയേണ്ടത് എനിക്ക് വേണ്ടി തല്ലുകൂടണമെന്നോ നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ...
ആദി : എനിക്ക് ഒന്നും പറ്റില്ല പോരെ
രൂപ : ഞാൻ അമ്മയോട് എന്ത് സമാധാനം പറയുമെടാ അമ്മ ഇത് കണ്ടാൽ സഹിക്കുമെന്ന് തോന്നുന്നുണ്ടോ
ആദി : അതൊക്കെ നമുക്ക് എന്തെങ്കിലും പറയാം നീ വാ
ഇത്രയും പറഞ്ഞു ആദി രൂപയുമായി ക്ലിനിക്കിലേക്ക് കയറി
അല്പസമയത്തിന് ശേഷം രൂപയും ആദിയും വീടിനുമുന്നിൽ
ആദി : അമ്മ ഇതുവരെ വന്നില്ലെന്ന് തോന്നുന്നു അമ്മ ചോദിച്ചാൽ ചെറിയൊരു ആക്സിഡന്റ് ഉണ്ടായി എന്ന് പറഞ്ഞാൽ മതി തല്ല് കൂടിയതെങ്ങാൻ അറിഞ്ഞാൽ പിന്നെ അത് മതി
ഇത്രയും പറഞ്ഞു ആദി വാതിൽ തുറന്നു
രൂപ : എനിക്കൊന്നും പറ്റില്ല മുഖം കണ്ടാൽ തന്നെ അറിയാം ഇടികൊണ്ടതാണെന്ന് അമ്മക്ക് മനസ്സിലാകില്ല എന്ന് തോന്നുന്നുണ്ടോ
ആദി : ഓഹ് രൂപേ നീ ഞാൻ പറഞ്ഞത് പോലെ അങ്ങ് പറഞ്ഞാൽ മതി ബാക്കി ഞാൻ നോക്കികോളാം
രൂപ : ടാ
ആദി : പ്ലീസ് ടി
രൂപ : ശെരി എങ്കിൽ ഇനി ആരോടും തല്ല് കൂടില്ലെന്ന് വാക്ക് താ
ആദി : ഇവള്...നീ അന്ന് ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞിരുന്നത് അവമ്മാർക്കിട്ട് കൊടുക്കാത്തതിന് എന്നെ കടിച്ചു കീറാൻ നിന്നതൊക്കെ മറന്നു പോയോ
രൂപ : അതൊക്കെ അന്ന് ഇനി തല്ലും പ്രശ്നവും ഒന്നും വേണ്ട വാക്ക് താ
ആദി : ശെരി ഇനി തല്ലുണ്ടാക്കില്ല പോരെ
രൂപ :ഉം
ആവർ രണ്ടു പേരും വീട്ടിലേക്ക് കയറി
രൂപ : ഞാൻ വെള്ളം എടുത്തിട്ടു വരാം ഗുളിക കഴിക്കേണ്ടതല്ലേ
ഇത്രയും പറഞ്ഞു രൂപ കിച്ചണിലേക്ക് പോയി വെള്ളവുമായി എത്തി
രൂപ : ഇതാ കഴിക്ക് നല്ല ചതവുണ്ടെന്നാ ഡോക്ടർ പറഞ്ഞത് ഗുളിക മുടക്കാൻ പറ്റില്ല
ആദി : എന്നെ മാത്രം തീറ്റിക്കാതെ നീയും എടുത്ത് കഴിക്ക്
ആദി പതിയെ ഗുളിക കഴിച്ചു ഇത് കണ്ട രൂപ ക്ലിനികിൽ നിന്ന് കിട്ടിയ ഓയിന്റ്മെന്റുമായി ആദിയുടെ അടുത്തേക്ക് എത്തി ശേഷം അത് മുഖത്തെ മുറിവുള്ള ഭാഗങ്ങളിൽ ഇട്ടുകൊടുക്കാൻ തുടങ്ങി
💬 Comments
View all comments